കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല വേണ്ട, കൊല്ലത്ത് കോൺഗ്രസിൽ കലാപം

Google Oneindia Malayalam News

കൊല്ലം: ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് എതിരെ പത്തനാപുരം കോണ്‍ഗ്രസില്‍ പടയൊരുക്കം. പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയായി ജ്യോതികുമാര്‍ ചാമക്കാലയെ ആണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

എന്നാല്‍ ജ്യോതികുമാര്‍ ചാമക്കാല കാലുവാരിയാണ് എന്നാണ് പത്തനാപുരത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇതോടെ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

പത്തനാപുരത്ത് ഗണേഷിനെതിരെ

പത്തനാപുരത്ത് ഗണേഷിനെതിരെ

എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിന്റെ സിറ്റിംഗ് സീറ്റാണ് പത്തനാപുരം. ഇത്തവണയും ഗണേഷ് തന്നെയാവും പത്തനാപുരത്ത് നിന്ന് ഇടത് മുന്നണിക്ക് വേണ്ടി മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. പത്തനാപുരം അടക്കം കൊല്ലത്തെ എല്ലാ സീറ്റുകളിലും ഇടത് ആധിപത്യമാണ്. ഇക്കുറി ആ കോട്ടയില്‍ വിളളല്‍ വീഴ്ത്താനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.

ചാമക്കാല വേണ്ട

ചാമക്കാല വേണ്ട

എന്നാല്‍ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനോട് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് യോജിപ്പില്ല. ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് എതിരെ കെപിസിസി നേതൃത്വത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിയും നല്‍കിയിരിക്കുകയാണ്

കെപിസിസിക്ക് കത്ത്

കെപിസിസിക്ക് കത്ത്

കൊല്ലത്തെ മുന്‍ ഡിസിസി വൈസ് പ്രസിഡണ്ടായ അഞ്ചല്‍ സോമന്‍ ആണ് ചാമക്കാലയ്ക്ക് എതിരെ കെപിസിസിക്ക് കത്തയച്ചിരിക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ ചാമക്കാല കാല് വാരിയിട്ടുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു.മാത്രമല്ല ചാമക്കാലയെ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോവും എന്നും കത്തില്‍ പറയുന്നു.

നടപടിക്ക് ശുപാര്‍ശ

നടപടിക്ക് ശുപാര്‍ശ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ചാമക്കാല യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനാണ് ശ്രമിച്ചത് എന്നാണ് അഞ്ചല്‍ സോമന്‍ പറയുന്നത്. ഈ ആരോപണത്തില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. മാത്രമല്ല ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. എന്നാല്‍ നടപടിയൊന്നും എടുത്തില്ല.

പിന്‍വാതില്‍ വഴി

പിന്‍വാതില്‍ വഴി

ഇക്കാര്യവും കെപിസിസിക്ക് അയച്ച കത്തില്‍ അഞ്ചല്‍ സോമന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജ്യോതികുമാര്‍ ചാമക്കാല കെപിസിസി ഭാരവാഹിത്വം സ്വന്തമാക്കിയത് പിന്‍വാതില്‍ വഴിയാണ്. പിന്‍വാതിലിലൂടെ സ്ഥാനാര്‍ത്ഥിയാകാനും അദ്ദേഹം ശ്രമിക്കുന്നു എന്നും അഞ്ചല്‍ സോമന്‍ ആരോപിച്ചു. ചാമക്കാലയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷനും സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍ക്കും സോമന്‍ കത്തയച്ചിട്ടുണ്ട്

പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പിളര്‍ന്നു; പുതിയ കമ്മിറ്റി നിലവില്‍ വന്നു... ഇനി എന്ത്?പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പിളര്‍ന്നു; പുതിയ കമ്മിറ്റി നിലവില്‍ വന്നു... ഇനി എന്ത്?

ബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദംബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദം

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

English summary
Congress leader's letter to KPCC against fielding Jyothikumar Chamakkala at Pathanapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X