കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന് മുഴുവന്‍ പണവും കൊടുത്തു; പ്രചരിക്കുന്നത് വ്യാജമാണെന്ന് ബിന്ദു കൃഷ്ണ

Google Oneindia Malayalam News

കൊല്ലം: മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് താമസിച്ച ഹോട്ടലിന്റെ വാടക നല്‍കിയില്ലെന്ന വാര്‍ത്ത വ്യാജമാണെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു. ഹോട്ടല്‍ ഉടമയുടെ കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് ബിന്ദു കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലത്ത് എല്‍ഡിഎഫിന് തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി മറക്കാനാണ് അസത്യ പ്രചരണങ്ങള്‍ നടത്തുന്നതെന്നാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിലൂടെ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

താനെയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം, ചിത്രങ്ങള്‍

rahul

രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍, മൂന്ന് സീറ്റുകള്‍ വെറും രണ്ടായിരം വോട്ടുകള്‍ക്ക് മാത്രം നഷ്ടം, നാല്‍പ്പതിനായിരവും, മുപ്പതിനായിരവും ഭൂരിപക്ഷം ലഭിച്ചിരുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷം ഇപ്പോള്‍ വെറും പതിനായിരം മാത്രം. 11 അസംബ്ലി മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫിന്റെ കൊല്ലത്തെ അവസ്ഥ ഇതാണ്.

അതിനെ മറികടക്കാന്‍ ഇടതുപക്ഷം എന്ത് അസത്യപ്രചരണങ്ങള്‍ക്കും മുന്നിലുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. അത്തരം അസത്യ പ്രചരണങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് കൂറുള്ള ഒരു വ്യക്തിയും നില്‍ക്കില്ല. ബഹുമാനപ്പെട്ട രാഹുല്‍ജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലില്‍ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിന്റെ ഇടപാടുകള്‍ എല്ലാം അന്ന് തന്നെ തീര്‍ത്തിരുന്നതാണ്.

ഇന്ന് വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കില്‍ അതിന്റെ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്. വ്യാജ കഥകള്‍ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും.

'കാശ് അണ്ണന്‍ തരും!' രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര... ഹോട്ടല്‍ ബില്ല് 6 ലക്ഷം; കിട്ടിയോ കിട്ടിയില്ലേ, ഉത്തരം'കാശ് അണ്ണന്‍ തരും!' രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര... ഹോട്ടല്‍ ബില്ല് 6 ലക്ഷം; കിട്ടിയോ കിട്ടിയില്ലേ, ഉത്തരം

അതേസമയം, കൊല്ലത്തെത്തിയ രാഹുല്‍ ഗാന്ധി, മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയിരുന്നു. കൂടാതെ കടലില്‍ ചാടി നീന്തുകയൊക്കെ ചെയ്തിരുന്നു. മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി താമസിച്ചത് കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആയിരുന്നു. എന്നാല്‍ ഈ ഹോട്ടലിന്റെ വാടക നല്‍കിയില്ലെന്ന ആരോപണം ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ട്രോളുകള്‍ ഉയരുകയാണ്.

സമരമോ മറ്റ് സംഘടനാ പരിപാടികളോ ഉണ്ടാകുമ്പോള്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇങ്ങനെ പണം കൊടുക്കാതെ പോകുമെന്നാണ് പരിഹാസം. എതിര്‍ രാഷ്ട്രീയക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ ആയി ആഘോഷിക്കുകയാണ്.

സൂപ്പർ കൂൾ ഹുമാ ഖുറേഷി, വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
Ignorant bigots in power destroying Lakshadweep, says Rahul Gandhi | Oneindia Malayalam

English summary
Congress paid the full amount for the hotel where Rahul Gandhi stayed, Says Bindhu Krishna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X