'തരൂർ നയിക്കട്ടെ...'; കൊല്ലത്ത് യൂത്ത് കോൺഗ്രസിന്റെ പേരിൽ തരൂർ അനുകൂല ഫ്ലക്സ്
കൊല്ലം: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് അനുകൂലമായി കൊല്ലം ജില്ലയിൽ ഫ്ലക്സ് ബോർഡുകൾ. കൊല്ലം നഗരത്തിലും വിവിധയി ഇടങ്ങളിലുമാണ് ശശി തരൂരിന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
'തരൂർ നയിക്കട്ടെ, കോൺഗ്രസ് നില നിൽക്കട്ടെ' തുടങ്ങിയ വാചകങ്ങൾ ആണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഡിസിസി ഓഫീസിന് മുന്നിലും തരൂരിന് അനുകൂലമായ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിൻ്റെ പേരിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾക്കു പിന്നിൽ ഏത് ഘടകമാണെന്നു വ്യക്തമല്ല.

നേരത്തെ പാലായിൽ ശശി തരൂരിന് അനുകൂലമായി പോസ്റ്ററുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചത്,. എന്നാൽ ആരുടെയും പേര് ചേർത്തല്ല പോസ്റ്ററുകൽ ഇറങ്ങിയിരിരുന്നത്.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ കേരളത്തിലെ പ്രധാന നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് തരൂരിന് പിന്തുണച്ചുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്.
ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ശശി തരൂരിനായി കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പ്രമേയം പാസാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്തുകളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയതെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications