Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോൺഗ്രസ് പാതിരാ സമരത്തിനിടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ

കൊല്ലം; സെക്രട്ടറിയേറ്റിന് മുൻപിലെ യൂത്ത് കോൺഗ്രസ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലത്ത് നടത്തിയ പാതിരാ സമരത്തിൽ തമ്മിൽ തല്ലി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെയും വൈസ് പ്രസിഡന്റ് ജര്‍മ്മിയാസിന്റെയും നേതൃത്വത്തിൽ നടത്തിയ സമരത്തിനിടയിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. മദ്യലഹരിയിലെത്തിയ ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിനെ കല്ലെറിഞ്ഞത് മറ്റൊരു വിഭാഗം ചോദ്യം ചെയ്തതോടെയാണ് അടിപിടിയായത്.

congress3-155462

പരിപാടിയിൽ ബിന്ദു കൃഷ്ണയും ജറമ്മിയാസും സംസാരിച്ചതിന് ശേഷമായിരുന്നു മദ്യലഹരിയിൽ ചിലർ പോലീസിനതിരെ തിരിഞ്ഞത്. സംഭവം ബഹളമായതോടെ ജില്ലാ നേതാക്കൾ ഇടപെട്ടെങ്കിലും മദ്യലഹരിയിൽ ഉള്ളവർ പിൻമാറാൻ തയ്യാറായില്ല. ഇതോടെയാണ് പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ചവറയിൽ നിന്നും ഇരവിപുരത്ത് നിന്നുമുള്ള പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

സംഭവത്തിനിടെ അവിടെ നിന്ന് മടങ്ങാൻ ശ്രമിച്ച ദില്ലാ പ്രസിഡന്റ് അരുൺ രാജിന്റെ കാർ പ്രവർത്തകർ തടയുകയും ആക്രമിക്കുകയും ചെയ്തു. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രവചരിച്ചിരുന്നു. അതേസമയം കൂട്ടത്തല്ലായതോടെ പുലര്‍ച്ച വരെ നീളുമെന്ന് പ്രഖ്യാപിച്ച് തുടങിയ ഉപരോധസമരം രാത്രി 1.30 ന് അവസാനിപ്പിക്കേണ്ടി വന്നു.

ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+