കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂത്ത് കോൺഗ്രസ് പാതിരാ സമരത്തിനിടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ

Google Oneindia Malayalam News

കൊല്ലം; സെക്രട്ടറിയേറ്റിന് മുൻപിലെ യൂത്ത് കോൺഗ്രസ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലത്ത് നടത്തിയ പാതിരാ സമരത്തിൽ തമ്മിൽ തല്ലി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെയും വൈസ് പ്രസിഡന്റ് ജര്‍മ്മിയാസിന്റെയും നേതൃത്വത്തിൽ നടത്തിയ സമരത്തിനിടയിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. മദ്യലഹരിയിലെത്തിയ ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിനെ കല്ലെറിഞ്ഞത് മറ്റൊരു വിഭാഗം ചോദ്യം ചെയ്തതോടെയാണ് അടിപിടിയായത്.

congress3-155462

പരിപാടിയിൽ ബിന്ദു കൃഷ്ണയും ജറമ്മിയാസും സംസാരിച്ചതിന് ശേഷമായിരുന്നു മദ്യലഹരിയിൽ ചിലർ പോലീസിനതിരെ തിരിഞ്ഞത്. സംഭവം ബഹളമായതോടെ ജില്ലാ നേതാക്കൾ ഇടപെട്ടെങ്കിലും മദ്യലഹരിയിൽ ഉള്ളവർ പിൻമാറാൻ തയ്യാറായില്ല. ഇതോടെയാണ് പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ചവറയിൽ നിന്നും ഇരവിപുരത്ത് നിന്നുമുള്ള പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

സംഭവത്തിനിടെ അവിടെ നിന്ന് മടങ്ങാൻ ശ്രമിച്ച ദില്ലാ പ്രസിഡന്റ് അരുൺ രാജിന്റെ കാർ പ്രവർത്തകർ തടയുകയും ആക്രമിക്കുകയും ചെയ്തു. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രവചരിച്ചിരുന്നു. അതേസമയം കൂട്ടത്തല്ലായതോടെ പുലര്‍ച്ച വരെ നീളുമെന്ന് പ്രഖ്യാപിച്ച് തുടങിയ ഉപരോധസമരം രാത്രി 1.30 ന് അവസാനിപ്പിക്കേണ്ടി വന്നു.

പുതുപ്പള്ളിയില്‍ അപകടം മണത്തു; കോട്ട കാക്കാന്‍ നേരത്തേയിറങ്ങി ഉമ്മന്‍ചാണ്ടിപുതുപ്പള്ളിയില്‍ അപകടം മണത്തു; കോട്ട കാക്കാന്‍ നേരത്തേയിറങ്ങി ഉമ്മന്‍ചാണ്ടി

ബിജെപിയെ ഞെട്ടിച്ച് ബിഡിജെഎസ്; പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, അമര്‍ഷംബിജെപിയെ ഞെട്ടിച്ച് ബിഡിജെഎസ്; പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, അമര്‍ഷം

എൽഡിഎഫിനെ ഞെട്ടിച്ച് മാണി സി കാപ്പൻ..എൻസിപിയിൽ നിന്ന് കൂട്ടരാജി,പാര്‍ട്ടി വിട്ടത് ബ്ലോക്ക് പ്രസിഡന്റുമാരടക്കംഎൽഡിഎഫിനെ ഞെട്ടിച്ച് മാണി സി കാപ്പൻ..എൻസിപിയിൽ നിന്ന് കൂട്ടരാജി,പാര്‍ട്ടി വിട്ടത് ബ്ലോക്ക് പ്രസിഡന്റുമാരടക്കം

ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം

English summary
Congress workers clashed during the Youth Congress protest in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X