കൊല്ലത്ത് മന്ത്രി കെടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു
കൊല്ലം: മന്ത്രി കെടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടാരക്കര പൂത്തൂര്‍ ഏനാത്തുമുക്കില്‍ വച്ചായിരുന്നു അപകടം. ഇരുചക്ര യാത്രക്കാരായ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ പരിക്കേറ്റ ദമ്പതികളെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.