കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉടമയെ കണ്ടെത്താന്‍ പശുവിന് ഡിഎന്‍എ ടെസ്റ്റ്

Google Oneindia Malayalam News

കൊല്ലം: ഉടമയാര് എന്ന തര്‍ക്കം തീര്‍ക്കാന്‍ വേണ്ടി പശുവിനെ ഡി എന്‍ എ ടെസ്റ്റിന് വിധേയയാക്കിയിട്ട് വല്ല കാര്യവും ഉണ്ടോ? ഉണ്ട് എന്നാണ് കൊല്ലത്തെ കോടതി പറയുന്നത്. 2013 ഫെബ്രുവരിയില്‍ നടന്ന ഒരു പശുമോഷണം തെളിയിക്കാന്‍ വേണ്ടിയാണ് ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ പുനലൂര്‍ മൂന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

കോടതി നിര്‍ദ്ദേശപ്രകാരം പത്തനാപുരം പോലീസ് പശുക്കളുടെ രക്തസാംപിളുകളെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പറവൂര്‍ വലിയറയിലെ ഗീതയുടെ പശുവിനെയും കിടാവിനെയും അയല്‍ക്കാരനായ വസുന്ധരന്റെ ഭാര്യ ശശിലേഖയും മകനും കൂടി മോഷ്ടിച്ചു എന്നാണ് കേസ്. കാട്ടില്‍ മേയാന്‍ വിട്ട പശുക്കള്‍ മോഷണം പോയി എന്ന് കാണിച്ച് പത്തനാപുരം പോലീസില്‍ ഗീത അന്ന തന്നെ കേസ് കൊടുത്തിരുന്നു.

KOLLAM

എന്നാല്‍ പശുവും കിടാവും തന്റെയാണ് എന്നും ഗീതയ്ക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ല എന്ന് ശശിലേഖ കട്ടായം പറഞ്ഞതോടെ പത്താനപുരം പോലീസ് പെട്ടു. ഇതിനിടെ പതിനയ്യായിരം രൂപ കോടതിയില്‍ കെട്ടിവെച്ച് പശുവുമായി പോകാന്‍ കോടതി പ്രതിഭാഗത്തിന് അനുവാദവും നല്‍കി. എന്നാല്‍ മോഷണം പോയ പശുവിന്റെ അമ്മപ്പശു വീട്ടിലുണ്ടെന്ന് ഗീത അറിയിച്ചതോടെയാണ് ഡി എന്‍ എ ടെസ്റ്റ് നടത്തി കേസ് തെളിയിക്കാന്‍ പോലീസ് തിരുമാനിച്ചത്.

ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ അനുവാദം വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പത്തനാപുരം മൃഗാശുപത്രിയില്‍ എത്തിച്ചാണ് പോലീസ് പശുക്കളുടെ രക്തസാംപിളുകള്‍ ശേഖരിച്ചത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് സാംപിളുകള്‍. ഇതിന്റെ ഫലം പുറത്തുവന്നാല്‍ പ്രമാദമായ പശുമോഷണക്കേസിന് ഒരുത്തരമാകും എന്ന പ്രതീക്ഷയിലാണ് ഗീത.

English summary
A local court in Kollam has ordered DNA testing on a cow to settle a dispute over its ownership by two women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X