പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവം: പ്രതിക്ക് 20 വര്‍ഷം കഠിന തടവും 4 ലക്ഷം പിഴയും
കൊല്ലം: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തയാളെ വിവിധ വകുപ്പുകളിലായി ജീവപര്യന്തവും ഇരുപത് വര്‍ഷം കഠിന തടവും നാല് ലക്ഷത്തി പതിനായിരം രൂപാ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലായെങ്കില്‍ രണ്ട് വര്‍ഷവും ഒരു മാസവും കൂടി തടവ് അനുഭവിക്കണം. തഴുത്തല വില്ലേജില്‍ തഴുത്തല ചേരിയില്‍ പുഞ്ചിരിച്ചിറ കോളനിയില്‍ സുനില്‍ ഭവനം വീട്ടില്‍ പരശുരാമന്‍ മകന്‍ സുനിലിനെ (27) ആണ് ശിക്ഷിച്ചത്.

കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജ് കെ.എന്‍. സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. 2017 മാര്‍ച്ച് 17 ന് പകല്‍ അമ്മുമ്മയുടെ വീടിന് സമീപം തുണി അലക്കി കൊണ്ടിരുന്ന പതിനാറ്കാരിയെ പ്രതി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടി കൊട്ടിയം പോലീസില്‍ നല്‍കിയ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമ പ്രകാരവും ബലാല്‍സംഗത്തിനും പോക്‌സോയിലെ വകുപ്പുകള്‍ പ്രകാരവും സബ്ബ് ഇന്‍സ്‌പെക്ടര്‍ രതീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊട്ടിയം ഇന്‍സ്‌പെക്ടറായിരുന്ന അജയ്‌നാഥ് ആണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്നത്തെ ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ഡ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ആക്രമണത്തിനിടെ പെണ്‍കുട്ടി പ്രതിയെ കടിച്ച പല്ലുകളുടെ പാട് തിരുവനന്തപുരം ദന്തല്‍ കോളേജ് ഓര്‍ത്തോ പതോളജി വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ. എസ്.കെ പദ്മകുമാര്‍ തിരിച്ചറിഞ്ഞതും, പൊണ്‍കുട്ടിയുടെ മൊഴിയും കുറ്റം സംശയാതീതമായി തെളിയാന്‍ സഹായിച്ചു.
ക്ഷേത്രവഞ്ചി മോഷ്ടിച്ചയാളെ പോലീസ് പിടികൂടി
കൊല്ലം: ക്ഷേത്ര വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. പാരിപ്പളളി കുളത്തൂര്‍കോണം ചരുവിള വീട്ടില്‍ ശ്രീധരന്‍പിളള മകന്‍ രാധാകൃഷ്ണപിളള (55) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാള്‍ പുത്തന്‍കുളം പ്ലാവിള ദേവി ക്ഷേത്രത്തിലെ വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുകയും ക്ഷേത്രത്തിലെ ഗണപതിയുടെ ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വഞ്ചികുടവും ഇയാള്‍ മോഷ്ടിച്ച് കൊണ്ട് പോകുകയും ചെയ്തു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ടയാളുടെ രൂപം മുമ്പ് കൂനയിലുളള ക്ഷേത്രത്തില്‍ മോഷണശ്രമം നടത്തിയ വ്യക്തിയുമായി സാദൃശ്യമുളളതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഇയാളെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. മോഷണം പോയ ക്ഷേത്രകുടം ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ക്ഷേത്രവഞ്ചിയില്‍ നിന്നും 9000/ രൂപ അപഹരിച്ചതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, എ.എസ്.ഐ രമേഷ്, സാജു സിപിഒ മാരായ സായിറാം, ജയപ്രകാശ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുത്, പൊലീസിന്റെ മുന്നറിയിപ്പ്
Recommended Video
തിരുവനന്തപുരം: മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുത്. ഒരു വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യതയുണ്ട്.
സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാന്‍ ഇടയുണ്ട്.












Click it and Unblock the Notifications