കൊല്ലത്ത് നവവരനടക്കം നാല് പേര്‍ക്ക് കൊവിഡ്; വിവാഹത്തില്‍ പങ്കെടുത്തവര്‍ ക്വാറന്റീനില്‍
കൊല്ലം: ജില്ലയില്‍ നവവരനും നാല് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞ പത്തനാപുരം വാഴപ്പാറയിലെ നവവരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരോടും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന വിവാഹത്തില്‍ ഏകദേശം 48ഓളം പേര്‍ പങ്കെടുത്തെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. ഈ 48 പേരില്‍ 4 പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ബാക്കി 44 പേരും ഇപ്പോള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം, വിവാഹം നടത്തിയത് കൊവിഡ് പ്രോട്ടോക്കോല്‍ ലംഘിച്ചാണെന്നാണ് ലഭിച്ച വിവരം ഈ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കാനും ആലോചനയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 15,310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,878 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,48,793 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,424 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications