കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡുമായി ഏറ്റവും കൂടുതൽ നാളായി ചികിത്സയിൽ കഴിയുന്നത് കൊല്ലത്തെ വീട്ടമ്മ, 48 ദിവസം!

Google Oneindia Malayalam News

ചാത്തന്നൂര്‍: കൊവിഡ് ബാധിച്ചവരെ ചികിത്സിച്ച് ഭേദമാക്കിയ കണക്കിലും രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം. എന്നാല്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച് ഒരു മാസത്തിലധികമായിട്ടും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കൊല്ലത്തെ വീട്ടമ്മ. പ്രാക്കുളം സ്വദേശിനിയായ വീട്ടമ്മ 48 ദിവസങ്ങളായി പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ നാളായി ചികിത്സയിലുളളത് ഇവരാണ്.

മാര്‍ച്ച് 27നാണ് ഈ വീട്ടമ്മയെ കൊവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് തവണ ഇവരുടെ സാംപിള്‍ പരിശോധിച്ചു. പരിശോധാ ഫലങ്ങള്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയിട്ടില്ല. ഇടയ്ക്ക് പോസിറ്റീവ് ഫലങ്ങളുമുണ്ടായി. എന്നാല്‍ ആഴ്ചകളായി ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ല.

covid

പുനലൂര്‍ സ്വദേശികളായ ദമ്പതികളും ഈ വീട്ടമ്മയുടെ അതേ സ്ഥിതിയിലാണ്. കൊവിഡ് രോഗികളായ ഇവര്‍ 41 ദിവസമായി ആശുപത്രിയില്‍ കഴിയുന്നു. ഇവര്‍ക്കും ഇപ്പോള്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. മുംബൈയില്‍ നിന്നാണ് യുവാവ് നാട്ടിലെത്തിയത്. ഏപ്രില്‍ 2ന് ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

തുടര്‍ച്ചയായി രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെ കൊവിഡ് പരിശോധന കൂടാതെ ഡിസ്ചാര്‍ജ് ചെയ്യാം എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തിലുളള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് പേര്‍ക്കും ആശുപത്രിയില്‍ തന്നെ തുടരേണ്ട സാഹചര്യമുളളത്. ആശുപത്രി വിട്ടാല്‍ ഇവര്‍ക്ക് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാവും.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്.

'പണം കടം വാങ്ങി ധൂര്‍ത്തടിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും', മുല്ലപ്പളളി വീണ്ടും!'പണം കടം വാങ്ങി ധൂര്‍ത്തടിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും', മുല്ലപ്പളളി വീണ്ടും!

'കുണ്ടറ അണ്ടിയാപ്പീസ്' എന്ന പരാമർശം പരിഹാസമായി കരുതുന്നവർ...'' രൂക്ഷ പ്രതികരണവുമായി കെകെ രമ'കുണ്ടറ അണ്ടിയാപ്പീസ്' എന്ന പരാമർശം പരിഹാസമായി കരുതുന്നവർ...'' രൂക്ഷ പ്രതികരണവുമായി കെകെ രമ

കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ഇല്ല; പകരം പുതിയ 'പണി' കൊടുത്ത് ബിജെപി! കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ഇല്ല; പകരം പുതിയ 'പണി' കൊടുത്ത് ബിജെപി!

English summary
Covid patient in Kollam under treatment for 48 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X