കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ഒറ്റ അക്കത്തിലൊതുങ്ങി കൊവിഡ് രോഗികളുടെ എണ്ണം, ഇന്ന് 21 പേർക്ക് രോഗമുക്തിയും

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയ്ക്ക് വലിയ ആശ്വാസം. ഇന്ന് 5 പേര്‍ക്ക് മാത്രമാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 41 പേര്‍ക്കാണ് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം മൂലം 4 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 21 പേർ രോഗമുക്തി നേടി.

കൊല്ലത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 2252 പേര്‍ക്കാണ്. 12 പേരാണ് ജില്ലയില്‍ ഇതുവരെ മരണപ്പെട്ടത്. 30932 പേര്‍ കൊവിഡ് മുക്തരായി. ഇന്ന് 5728 പേരെയാണ് ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. 793 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 707 പേരെ ആശുപത്രി ക്വാറന്റൈനിലും പ്രവേശിപ്പിച്ചു.

covid

Recommended Video

cmsvideo
മത്സ്യബന്ധന മേഖലയ്ക്ക് പ്രത്യേക മാർഗനിർദേശങ്ങൾ; ജില്ലാ പോലീസ് മേധാവിമാർക്ക് ചുമതല

ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

1 ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി 62 സമ്പർക്കം
2 കുണ്ടറ മുളവന സ്വദേശിനി 39 സമ്പർക്കം
3 വെളിയം ഓടനാവട്ടം സ്വദേശിനി 52 സമ്പർക്കം
4 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശി 47 സമ്പർക്കം
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
5 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 25 ഉറവിടം വ്യക്തമല്ല.

ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃപരമായ സജീവ പങ്കാളിത്തം കൊണ്ടു ജില്ലയിലെ എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി ഏറ്റെടുത്ത പ്രായത്നങ്ങൾക്ക് ഫലം കണ്ടു വരുന്നുവെന്ന് കൊല്ലം ജില്ലാ കളക്ടർ വ്യക്തമാക്കി. ഇനിയും കൂടുതൽ ജാഗ്രതയും കരുതലും ക്ഷമയും കൈമുതലായുണ്ടെങ്കിൽ നമുക്ക് മാതൃകാപരമായ വിജയം ഈ യുദ്ധത്തിൽ കൈവരിക്കാനാവുമെന്നും കളക്ടർ പറഞ്ഞു.

അതേസമയം കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

English summary
Covid positive cases decreases in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X