കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് രോഗമുക്തി നിരക്കില്‍ കൊല്ലം സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിൽ, താഴ്ന്ന മരണ നിരക്കില്‍ മാതൃക

Google Oneindia Malayalam News

കൊല്ലം: കോവിഡ് രോഗമുക്തി നിരക്കില്‍ ജില്ല സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണെന്നും (91.38 ശതമാനം) താഴ്ന്ന മരണ നിരക്കില്‍ മാതൃകയാണെന്നും (0.38 ശതമാനം മാത്രം) ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഡിസീസ് സര്‍വൈലന്‍സ് യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 80 വയസിന് മുകളിലുള്ളവരാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരും കോവിഡ് മൂലം മരണമടയുന്നവരില്‍ മുന്നിലാണ്.

ജില്ലയില്‍ ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്കുകള്‍ ശക്തമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ നിരീക്ഷണവും കര്‍ശനമാക്കി. കോവിഡ് ബാധിക്കുന്നവരില്‍ 90 ശതമാനവും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരാണ്. രോഗം സ്ഥിരീകരിക്കുന്ന തോടെയാണ് ഇവരില്‍ ഭൂരിപക്ഷത്തിനും നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെക്കാള്‍ കൂടിയ തോതില്‍ ഇവരുടെ ആരോഗ്യനില വഷളാകുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗബാധ നിസാരമായി കാണരുത്. ഇവരില്‍ നിന്നും രോഗ പകര്‍ച്ച വര്‍ധിച്ച നിരക്കിലാണ് സംഭവിക്കുന്നത്.

covid

ആദ്യംതന്നെ രോഗലക്ഷണമുള്ളവരെ യഥാസമയം ക്വാറന്റയിന്‍ ചെയ്യുന്നതിനും ചികിത്സ നല്‍കുന്നതിനും കഴിയുന്നതുകൊണ്ട് രോഗപ്പകര്‍ച്ച പിടിച്ചുകെട്ടാന്‍ കഴിയുന്നു. എന്നാല്‍ രോഗലക്ഷണം ഇല്ലാത്തവരില്‍ നിന്നും അതിതീവ്ര രോഗബാധ ഉണ്ടാകാം. കൊച്ചു കുട്ടികളും സൂപ്പര്‍ സ്പ്രെഡ് വിഭാഗത്തില്‍പെടുന്നു. യുവാക്കളുടെ പ്രായമനുസരിച്ച് 31 നും 45 നും വയസിനിടയിലുള്ളവര്‍ ഏറ്റവുമധികം രോഗപ്പകര്‍ച്ച നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. 46-59 പ്രായക്കാരും മൂന്നാമതായി 19-30 വയസിനിടയിലുള്ളവരുമാണ് സൂപ്പര്‍ സ്പ്രെഡേഴ്സ്.

19 വയസു മുതല്‍ 59 വയസുവരെ പ്രായമുള്ളവര്‍ രോഗബാധ ലഘുവായി എടുക്കുകയും വേണ്ടത്ര മുന്‍കരുതലെടുക്കാതിരിക്കുകയും ചെയ്യുന്നത് സമൂഹത്തില്‍ രോഗാതുരത വര്‍ധിപ്പിക്കുന്നതിന് കാരണമാകും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് ഏറ്റവും പ്രധാനം. സാമൂഹ്യ അകലം പാലിക്കുകയും, മാസ്‌ക് ശരിയായി ധരിക്കുകയും, ഇടവേളകളില്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുകയും ചെയ്യുന്നതിന് പ്രാധാന്യം നല്‍കി രോഗബാധ ചെറുക്കണമെന്ന് ഡി എം ഒ അറിയിച്ചു.

Recommended Video

cmsvideo
covishield vaccine price in India

English summary
Covid recovery rate in Kollam is higher than state average
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X