കൊല്ലത്ത് കൊവിഡ് കേസുകൾ ആയിരത്തിന് മുകളിൽ, 1672 പേര്‍ രോഗമുക്തി നേടി
കൊല്ലം: കൊല്ലം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ തന്നെ തുടരുന്നു. ഇന്ന് ജില്ലയിൽ 1245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1672 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1235 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 241 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-34, കരുനാഗപ്പള്ളി-23, കൊട്ടാരക്കര-12, പുനലൂര്‍- ഒന്‍പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 3374 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. രണ്ട് അരോഗ്യപ്രവര്‍ത്തകരും 12 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 230 പേരും 45 നും 59 നും ഇടയിലുള്ള 1116 പേരും 60 വയസിന് മുകളിലുള്ള 645 പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും രണ്ട് മുന്നണിപ്പോരാളികള്‍ക്കും 18 നും 44 നും ഇടയിലുള്ള 276 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 720 പേര്‍ക്കും 60 വയസിന് മുകളിലുള്ള 370 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Recommended Video
ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-52, തൃക്കോവില്‍വട്ടം-51, കല്ലുവാതുക്കല്‍-39, തേവലക്കര, മയ്യനാട് എന്നിവിടങ്ങളില്‍ 31 വീതവും നെടുമ്പന-30, കുലശേഖരപുരം-27, ഇളമ്പള്ളൂര്‍, ചടയമംഗലം, പന്മന ഭാഗങ്ങളില്‍ 26 വീതവും വെസ്റ്റ് കല്ലട-25, എഴുകോണ്‍-24, ചാത്തന്നൂര്‍, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ 23 വീതവും പൂതക്കുളം-19, പത്തനാപുരം-18, ചിതറ, നെടുവത്തൂര്‍, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ 17 വീതവും കൊറ്റങ്കര, തലവൂര്‍, മേലില ഭാഗങ്ങളില്‍ 16 വീതവും തൊടിയൂര്‍, പനയം, പെരിനാട് പ്രദേശങ്ങളില്‍ 15 വീതവും വെളിയം-14, ഇടമുളയ്ക്കല്‍, ചവറ എന്നിവിടങ്ങളില്‍ 13 വീതവും തെക്കുംഭാഗം, പൂയപ്പള്ളി ഭാഗങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍, കടയ്ക്കല്‍, മൈലം, വിളക്കുടി, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 11 വീതവും അഞ്ചല്‍, ഏരൂര്‍, കുളക്കട, ചിറക്കര, തൃക്കരുവ എന്നിവിടങ്ങളില്‍ 10 വീതവും ഇട്ടിവ, ഓച്ചിറ ഭാഗങ്ങളില്‍ ഒന്‍പതു വീതവും കരവാളൂര്‍, ക്ലാപ്പന, തെ•ല, പവിത്രേശ്വരം, പേരയം പ്രദേശങ്ങളില്‍ എട്ടു വീതവും കുണ്ടറ, കുമ്മിള്‍, തഴവ, മൈനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴു വീതവും കരീപ്ര, പോരുവഴി ഭാഗങ്ങളില്‍ ആറു വീതവും ആലപ്പാട്, നീണ്ടകര, പ്രദേശങ്ങളില്‍ അഞ്ചു വീതവും ഈസ്റ്റ് കല്ലട, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ നാലു വീതവും കുന്നത്തൂര്‍, നിലമേല്‍, പട്ടാഴി, പിറവന്തൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.












Click it and Unblock the Notifications