കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയില്‍ 215 പേര്‍ക്ക് കൂടി കോവിഡ്, സമ്പര്‍ക്കം വഴി 209 പേര്‍ക്ക് രോഗം

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ 215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 209 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 27 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍, തെക്കേവിള ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-11. ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-ഒന്‍പത്, നെടുമ്പന, തലവൂര്‍, ഏരൂര്‍, ഇട്ടിവ, കുളക്കട എന്നിവിടങ്ങളില്‍ ഏഴുവീതവും വിളക്കുടി, വെളിനല്ലൂര്‍, മൈലം, പൂയപ്പള്ളി, അഞ്ചല്‍ പ്രദേശങ്ങളില്‍ ആറുവീതവും മയ്യനാട്, തൃക്കോവില്‍വട്ടം, തൃക്കരുവ, കൊറ്റങ്കര, കുമ്മിള്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും ഓച്ചിറ, ഇളമാട്, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ നാലുവീതവും വെളിയം, പവിത്രേശ്വരം, കരവാളൂര്‍, കടയ്ക്കല്‍, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.

covid

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 3) 13437 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 81 ആരോഗ്യപ്രവര്‍ത്തകരും 56 മുന്നണിപ്പോരാളികളും 145 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 6688 പേരും 60 വയസിന് മുകളിലുള്ള 5991 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 39 ആരോഗ്യപ്രവര്‍ത്തര്‍ക്കും 162 മുന്നണിപ്പോരാളികള്‍ക്കും 79 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 26 പേര്‍ക്കും 60 വയസിന് മുകളിലുള്ള 170 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

English summary
Covid Updates: 215 new covid cases in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X