Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 2168 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2168 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1222 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 319 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-40, പരവൂര്‍-28, കൊട്ടാരക്കര-ഒന്‍പത്, പുനലൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി-57, പൂതക്കുളം-49, തേവലക്കര-42, തൃക്കോവില്‍വട്ടം-37, ഇട്ടിവ-32, മേലില-30, കടയ്ക്കല്‍-29, കൊറ്റങ്കര-23, ആദിച്ചനല്ലൂര്‍-22, പന്മന, മയ്യനാട് എന്നിവിടങ്ങളില്‍ 20 വീതവും അഞ്ചല്‍-19, ഏരൂര്‍, ചവറ, ചാത്തന്നൂര്‍, നെടുമ്പന, മൈലം ഭാഗങ്ങളില്‍ 18 വീതവും നെടുവത്തൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ 16 വീതവും കല്ലുവാതുക്കല്‍-15, പെരിനാട്, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ 14 വീതവും തെക്കുംഭാഗം, പവിത്രേശ്വരം ഭാഗങ്ങളില്‍ 13 വീതവും ചിതറ, തെന്മല, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍, ഓച്ചിറ എന്നിവിടങ്ങളില്‍ 11 വീതവും കുലശേഖരപുരം, നീണ്ടകര ഭാഗങ്ങളില്‍ 10 വീതവും ഇടമുളയ്ക്കല്‍, എഴുകോണ്‍, തലവൂര്‍ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ഇളമ്പള്ളൂര്‍, കരീപ്ര, കുണ്ടറ എന്നിവിടങ്ങളില്‍ എട്ടു വീതവും തൃക്കരുവ, ഈസ്റ്റ് കല്ലട, കുന്നത്തൂര്‍, മണ്‍ട്രോതുരുത്ത്, വെളിനല്ലൂര്‍, വെളിയം ഭാഗങ്ങളില്‍ ഏഴു വീതവും കരവാളൂര്‍, കുളക്കട, തൊടിയൂര്‍, പനയം, പേരയം പ്രദേശങ്ങളില്‍ ആറു വീതവും ചടയമംഗലം, നിലമേല്‍, പിറവന്തൂര്‍, പോരുവഴി, വിളക്കുടി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ അഞ്ചു വീതവും കുമ്മിള്‍, ചിറക്കര, തഴവ ഭാഗങ്ങളില്‍ നാലു വീതവും പട്ടാഴി വടക്കേക്കര, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Recommended Video

cmsvideo
    Covishield single shot is 61% effective against delta strain: Covid Panel Chief

    ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 5060 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 12 അരോഗ്യപ്രവര്‍ത്തകരും 451 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 1127 പേരും 45 നും 59 നും ഇടയിലുള്ള 1750 പേരും 60 വയസിന് മുകളിലുള്ള 876 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 32 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 48 മുന്നണിപ്പോരാളികള്‍ക്കും 18 നും 44 നും ഇടയിലുള്ള 24 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 234 പേര്‍ക്കും 60 വയസിന് മുകളിലുള്ള 506 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+