Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇന്ന് 3000ത്തിന് മുകളിൽ കൊവിഡ് കേസുകൾ, 3359 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയില്‍ ഇന്ന് 3731 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3359 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 3725 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 747 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-104, കരുനാഗപ്പള്ളി-95, പുനലൂര്‍-79, പരവൂര്‍-71 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ-138, ചിതറ, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 89 വീതവും കുണ്ടറ-87, തഴവ-79, ശൂരനാട് നോര്‍ത്ത്-77, അഞ്ചല്‍-71, കുലശേഖരപുരം, തൊടിയൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ 68 വീതവും ചവറ-65, ചാത്തന്നൂര്‍-60, പൂയപ്പള്ളി-59, ഇളമ്പള്ളൂര്‍-55, ഉമ്മന്നൂര്‍-53, ആര്യങ്കാവ്-54, ഏരൂര്‍-50, ഇടമുളയ്ക്കല്‍, മയ്യനാട് ഭാഗങ്ങളില്‍ 48 വീതവും കരവാളൂര്‍-46, മേലില, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 43 വീതവും അലയമണ്‍, നെടുമ്പന ഭാഗങ്ങളില്‍ 40 വീതവും ആദിച്ചനല്ലൂര്‍, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 38 വീതവും ഇട്ടിവ-37, കുളത്തൂപ്പുഴ, മൈനാഗപ്പള്ളി, വിളക്കുടി എന്നിവിടങ്ങളില്‍ 36 വീതവും ഇളമാട്, ചിറക്കര, വെളിയം പ്രദേശങ്ങളില്‍ 35 വീതവും വെളിനല്ലൂര്‍-34, ആലപ്പാട്-33, ക്ലാപ്പന- 32, പ•ന-31, കൊറ്റങ്കര-30, തെക്കുംഭാഗം-28, നീണ്ടകര, വെട്ടിക്കവല ഭാഗങ്ങളില്‍ 27 വീതവും കടയ്ക്കല്‍-26, കരീപ്ര, തലവൂര്‍, പൂതക്കുളം എന്നിവിടങ്ങളില്‍ 23 വീതവും കല്ലുവാതുക്കല്‍, ചടയമംഗലം, മണ്‍ട്രോത്തുരുത്ത് പ്രദേശങ്ങളില്‍ 22 വീതവും തെ•ല, പെരിനാട് ഭാഗങ്ങളില്‍ 21 വീതവും പേരയം-20, നിലമേല്‍-19, എഴുകോണ്‍, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 18 വീതവും പനയം, പോരുവഴി ഭാഗങ്ങളില്‍ 17 വീതവും തൃക്കരുവ-15, കുളക്കട, പവിത്രേശ്വരം, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ 14 വീതവും ഈസ്റ്റ് കല്ലട, കുന്നത്തൂര്‍, കുമ്മിള്‍, മൈലം പ്രദേശങ്ങളില്‍ 12 വീതവും പട്ടാഴി വടക്കേക്കര-11, ശൂരനാട് സൗത്ത്-10, പട്ടാഴി-ആറ് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 3481 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. അഞ്ച് ആരോഗ്യപ്രവര്‍ത്തകരും 84 മുന്നണിപ്പോരാളികളും 45 നും 59 നും ഇടയിലുള്ള 387 പേരും 60 വയസിന് മുകളിലുള്ള 163 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 52 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 44 മുന്നണിപ്പോരാളികള്‍ക്കും 53 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 59 നും ഇടയിലുള്ള 573 പേര്‍ക്കും 60 വയസിന് മുകളിലുള്ള 2120 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+