കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകാരോഗ്യ ദിനം: കൊല്ലം ജില്ലയിൽ മാസ് വാക്‌സിനേഷന്‍ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്

Google Oneindia Malayalam News

കൊല്ലം: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കോവിഡ് വാക്‌സിനേഷന്‍ മാസ് ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിൽ പൊഴിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം, ഐ.എം.എ ദേശിംഗനാട് എന്നിവിടങ്ങളിലും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലും 45 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടത്തി.

covid

ദിനാചരണത്തിന്റെ ഭാഗമായി ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജീവിതശൈലി രോഗനിയന്ത്രണ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി ആധാറും മൊബൈല്‍ നമ്പറുമായെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി ആദ്യഡോസ് സ്വീകരിക്കുവാനുള്ള അവസരമാണ് നല്‍കിയത്. ആദ്യ ഡോസ് എടുത്ത് നിശ്ചിത സമയപരിധി പിന്നിട്ടവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സൗകര്യവുമുണ്ടായിരുന്നു.

മലബാറില്‍ ഞെട്ടിക്കും.. 48ല്‍ 35 ലേറെ സീറ്റ് കിട്ടും; യുഡിഎഫ് മലപ്പുറത്ത് ഒതുങ്ങും, സിപിഎം പ്രതീക്ഷമലബാറില്‍ ഞെട്ടിക്കും.. 48ല്‍ 35 ലേറെ സീറ്റ് കിട്ടും; യുഡിഎഫ് മലപ്പുറത്ത് ഒതുങ്ങും, സിപിഎം പ്രതീക്ഷ

നീതിയുക്തവും ആരോഗ്യ പൂര്‍ണവുമായ പ്രതിരോധം വഴി കോവിഡ് സുരക്ഷ ശക്തിപ്പെടുത്തുക എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് ലോകാരോഗ്യ ദിനം ആചരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത പറഞ്ഞു. ഏപ്രില്‍ 8ന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ സ്‌കൂളുകളും പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കണം. അതത് സ്‌കൂള്‍ പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിലാണ് കോവിഡ് മുന്‍നിര്‍ത്തിയുള്ള അണുവിമുക്ത-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഡി.എം.ഒ വ്യക്തമാക്കി.

English summary
Covid Updates: Mass vaccination camp in Kollam as part of world health day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X