Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 988 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 416 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയില്‍ ഇന്ന് 988 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 416 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 976 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 210 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-15, മങ്ങാട്-14, മേവറം-11, തെക്കേവിള-10, ഉളിയക്കോവില്‍-ഒന്‍പത്, ആശ്രാമം, കാവനാട് ഭാഗങ്ങളില്‍ എട്ടുവീതവും കരിക്കോട്, ഇരവിപുരം, വടക്കേവിള പ്രദേശങ്ങളില്‍ ഏഴുവീതവും കടപ്പാക്കട-ആറ്, ശക്തികുളങ്ങര, കല്ലുംതാഴം, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും പട്ടത്താനം, മരുത്തടി പ്രദേശങ്ങളില്‍ നാലുവീതവും പോളയത്തോട്, ചാത്തിനാംകുളം, മതിലില്‍, വാളത്തുംഗല്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

covid

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-32, കരുനാഗപ്പള്ളി-30, പുനലൂര്‍-26, കൊട്ടാരക്കര-23 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്, കുലശേഖരപുരം ഭാഗങ്ങളില്‍ 42 വീതവും തഴവ-29, തൃക്കോവില്‍വട്ടം-24, പെരിനാട്, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 21 വീതവും പൂതക്കുളം-20, കല്ലുവാതുക്കല്‍, ചവറ എന്നിവിടങ്ങളില്‍ 19 വീതവും ഇളമ്പള്ളൂര്‍, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 16 വീതവും ഏരൂര്‍, ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ 15 വീതവും പോരുവഴി-14, വെളിനല്ലൂര്‍, കൊറ്റങ്കര, ഇളമാട്, അഞ്ചല്‍, ക്ലാപ്പന, വിളക്കുടി, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 13 വീതവും നീണ്ടകര-12, തൊടിയൂര്‍, ചാത്തന്നൂര്‍, ഓച്ചിറ ഭാഗങ്ങളില്‍ 11 വീതവും ശാസ്താംകോട്ട, വെട്ടിക്കവല, ആലപ്പാട് എന്നിവിടങ്ങളില്‍ 10 വീതവും തേവലക്കര, തലവൂര്‍, നെടുമ്പന ഭാഗങ്ങളില്‍ ഒന്‍പതുവീതവും തെ•ല-എട്ട്, പ•ന, തെക്കുംഭാഗം, ഉമ്മന്നൂര്‍, ഇട്ടിവ, അലയമണ്‍ പ്രദേശങ്ങളില്‍ ഏഴുവീതവും ഈസ്റ്റ് കല്ലട, കുണ്ടറ, കുളക്കട ഭാഗങ്ങളില്‍ ആറുവീതവും പവിത്രേശ്വരം, വെസ്റ്റ് കല്ലട, മേലില, മണ്‍ട്രോതുരുത്ത്, തൃക്കരുവ, ചിറക്കര, ചിതറ, ചടയമംഗലം, എഴുകോണ്‍, കടയ്ക്കല്‍, കരവാളൂര്‍, പിറവന്തൂര്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും കുന്നത്തൂര്‍, പൂയപ്പള്ളി, പത്തനാപുരം ഭാഗങ്ങളില്‍ നാലുവീതവും ശൂരനാട് സൗത്ത്, വെളിയം, മൈലം, പനയം, കുമ്മിള്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് ഭാഗങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+