കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗണേഷ് ഇടതുമുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു, കുമ്പിടി രാജാവാണെന്ന് സിപിഐ!!

Google Oneindia Malayalam News

കൊല്ലം: കെബി ഗണേഷ് കുമാറിനെതിരെ എല്‍ഡിഎഫില്‍ പടയൊരുക്കം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം ശക്തമായ പ്രതിഷേധം ഗണേഷിനെതിരെ നടത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഐയാണ് ഇപ്പോള്‍ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ഗണേഷ് കുമ്പിടി രാജാവാണെന്ന് സിപിഐ ആരോപിച്ചു. പത്തനാപുരത്ത് അഞ്ചാം തവണ മത്സരത്തിന് തയ്യാറെടുക്കുന്ന ഗണേഷിന് പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ വിമര്‍ശനം വലിയ വെല്ലുവിളിയാണ്. ഗണേഷ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

1

ഗണേഷ് കുമാര്‍ ഇടതുമുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്നാണ് വിമര്‍ശനം. ഗണേഷിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയ കെഎസ്‌യുക്കാരെ അദ്ദേഹത്തിന്റെ പിഎയുടെ നേതൃത്വത്തില്‍ കൈയ്യേറ്റം ചെയ്തത് നേരത്തെ വിവാദത്തിനിടയാക്കിയിരുന്നു. പത്തനാപുരത്ത് രാഷ്ട്രീയം ഇതോടെ ഇളകി മറിച്ചു. ഇടതുമുന്നണിയില്‍ തന്നെ ഗണേഷിന്റെ പ്രവര്‍ത്തന രീതിയോട് കടുത്ത എതിര്‍പ്പുണ്ട്. ഗണേഷിനെതിരെ യുഡിഎഫ് കൊല്ലത്ത് നടത്തിയ പ്രതിഷേധം വ്യാപക സംഘര്‍ഷങ്ങള്‍ക്കും കാരണമായിരുന്നു.

ഷിബു ബേബി ജോണും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ളവര്‍ കടുത്ത ഭാഷയിലാണ് ഗണേഷിനെതിരെ രംഗത്തെത്തിയത്. ഇതിനിടെയാണ് സിപിഐയുടെ വിമര്‍ശനം. കുമ്പിടി രാജാവ് പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ച്ച ഈ പാവപ്പെട്ട മലയോരനാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയാകും എന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന കാര്യമാണോ? കുമ്പിടി രാജാവിന് എവിടെയും പോകാം. പല കാഴ്ച്ചകളും സ്വപ്‌നങ്ങളും കാണാം, എവിടെയും പ്രത്യക്ഷപ്പെടാം. പലതും മൈക്കിലൂടെ പറയാം. എന്നാല്‍ ആ വര്‍ത്തമാനം കൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നും സിപിഐ നേതാവ് വേണുഗോപാല്‍ പറഞ്ഞു.

സിപിഐയുടെ പ്രാദേശിക നേതൃത്വം നേരത്തെ തന്നെ ഗണേഷ്‌കുമാറുമായി കടുത്ത ഭിന്നതയിലാണ്. ഇത് തിരഞ്ഞെടുപ്പ് കാലത്ത് ശക്തമായിരിക്കുകയാണ്. സിറ്റിംഗ് സീറ്റായിരുന്ന പത്തനാപുരം ഗണേഷ് ഇടതുമുന്നണയിലേക്ക് വന്നതോടെ വിട്ടുകൊടുക്കേണ്ടി വന്നത് സിപിഐയെ ചൊടിപ്പിക്കുന്നുണ്ട്. മറ്റ് മണ്ഡലങ്ങളിലേത് പോലെ വികസനം പത്തനാപുരത്ത് ഇല്ലെന്നും, പട്ടയ പ്രശ്‌നത്തില്‍പോലും പോലും ഗണേഷ് ഇടപെട്ടില്ലെന്നുമാണ് സിപിഐ ഉന്നയിക്കുന്നത്. എല്‍ഡിഎഫില്‍ ഇത്തരമൊരു വാദം ഉയര്‍ന്നത് ഗണേഷിന് വലിയ തിരിച്ചടിയാണ്. സിപിഎം വിഷയത്തില്‍ ഇടപെടാതെ വിട്ടുനില്‍ക്കുകയാണ്.

English summary
cpi against ganesh kumar says mla made dent to ldf goverment public image
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X