കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടപ്പാക്കടയില്‍ സിപിഐക്ക് പ്രതിസന്ധി, രാജിക്കത്ത് നല്‍കി നേതാക്കള്‍, ബദല്‍ സ്ഥാനാര്‍ത്ഥിയും രംഗത്ത്

Google Oneindia Malayalam News

കൊല്ലം: കടപ്പാക്കടയില്‍ സിപിഐക്ക് വന്‍ പ്രതിസന്ധി. കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സിപിഐ മോസ്‌കോ എന്നറിയപ്പെടുന്ന കോട്ടയാണിത്. രണ്ട് ലോക്കല്‍ സെക്രട്ടരിമാരും മൂന്ന് മുന്‍ കൗണ്‍സിലര്‍മാരും ഒപ്പം ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കി. ബദല്‍ സ്ഥാനര്‍ത്ഥിയെ ഇവര്‍ രംഗത്തിറക്കുകയും ചെയ്തിരിക്കുകയാണ്. അതേസമയം സമവായ ശ്രമത്തിന് പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.

1

സിപിഐയുടെ ഡിവിഷന്‍ കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടവരെ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയും ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും തീരുമാനിച്ചത്. മുമ്പുണ്ടായിരുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശാരിക മുരളീധരനെയാണ് വിമത പക്ഷം രംഗത്തിറക്കിയത്. ജനകീയ മുന്നണി എന്ന പേരും ഇവര്‍ സ്വീകരിച്ചിട്ടുണ്ട്. സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകളാണ് ശാരിക. പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയ ശേഷമാണ് വിമത സ്ഥാനാര്‍ത്ഥിയെ ഇവര്‍ രംഗത്ത് ഇറക്കിയിരിക്കുന്നത്.

സിപിഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി കവിത ഹരികുമാറിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റിംഗ് കൗണ്‍സിലറായ എന്‍ മോഹനന്‍, മുന്‍ കൗണ്‍സിലര്‍മാരായ വിജയന്‍, സജിത്ത്, കൊല്ലം ഈസ്റ്റ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. അതേസമയം ഈ തീരുമാനം സിപിഐ നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ചെങ്കിലും ഇതുവരെ ഇവര്‍ വഴങ്ങിയിട്ടില്ല.

രണ്ട് തവണ വിമത നേതാക്കള്‍ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും പ്രശ്‌ന പരിഹാരമുണ്ടായില്ല. ഇവരെ അനുനയിപ്പിക്കാന്‍ വീണ്ടും ചര്‍ച്ച നടത്താനൊരുങ്ങുകയാണ് ജില്ലാ നേതൃത്വം വിമത പക്ഷം നേരത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കത്ത് പരിഗണിക്കുന്നില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. കാനം-ഇസ്മായില്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രകടമായത്. കാനം പക്ഷമാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ ഇവിടെ മത്സരിപ്പിക്കുന്നത്.

English summary
cpi have a split in kadappakada, dissenters contesting against party candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X