കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണം':സിപിഐ

Google Oneindia Malayalam News

കൊല്ലം: എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് സിപിഐ പ്രതിനിധികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുയർന്നത്.കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനങ്ങളാണുയർന്നത്. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നാണ് വിമർശനം. കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിൽ സിപിഐഎമ്മുകാരെ തിരുകി കയറ്റിയെന്നും കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു.

സംസ്ഥാന സർക്കാരിനെതിരെ സിപിഐ സമ്മേളനങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. മന്ത്രിമാർ നിരാശപ്പെടുത്തുകയാണെന്നാണ് സമ്മേളനങ്ങളിൽ ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നണിക്ക് ഗുണം ചെയ്യുന്നില്ലെന്നും മധ്യവർഗത്തിനുവേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന പ്രതീതി ഉണ്ടാകുന്നുണ്ടെന്നും ഉൾപ്പെടെയുള്ള പരാതികൾ സിപിഐയ്ക്കുണ്ട്. മന്ത്രി പി പ്രസാദിനെതിരെയും വിമർശനമുയർന്നു.

CPI

 'മുഖ്യമന്ത്രിക്ക് എന്തിന് അധിക സുരക്ഷ'? സര്‍ക്കാരിനെ വിടാതെ സിപിഐ, വീണ്ടും വിമര്‍ശനം 'മുഖ്യമന്ത്രിക്ക് എന്തിന് അധിക സുരക്ഷ'? സര്‍ക്കാരിനെ വിടാതെ സിപിഐ, വീണ്ടും വിമര്‍ശനം

കൃഷി മന്ത്രി പരാജയമാണെന്ന് ചർച്ചയിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.സിപിഎം പിൻവാതിൽ നിയമനം നടത്തുന്നു എന്നും ആരോപണമുയർന്നു. ഒരുപാട് ചെറുപ്പക്കാർ പുറത്ത് നിൽക്കുമ്പോഴാണ് പിൻവാതിൽ നിയമനം. സിപിഐ ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

'നിങ്ങളുടെ വസ്ത്രധാരണം കൊണ്ട് നിങ്ങളുടെ ആറ്റിട്യൂഡ് മാറില്ല';ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം വൈറല്‍

എം ശിവശങ്കറിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും നിയമനത്തിലും വിമർശനം ഉയർന്നു.വിവാദങ്ങളിൽപ്പെട്ടവരെ സിപിഐ മന്ത്രിമാർ അറിയാതെ വകുപ്പുകളിൽ നിയമിക്കുന്നു.കൊല്ലത്ത് സംഘടനാ സംവിധാനവും ജന സ്വാധീനവും നഷ്ടപ്പെട്ട പാർട്ടിയാണ് ആർഎസ്പിയെന്നാണ് വിമർശനം. എൽഡിഎഫിലേക്ക് തിരിച്ചെത്തണമെന്ന് ആർഎസ്പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു.

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

ആർഎസ്പി യുഡിഎഫിൽ തുടരുന്നതിന് കാരണം എൻ കെ പ്രേമചന്ദ്രന്റെ പിടിവാശിയാണെന്നും. സിപിഎമ്മിനും സിപിഐക്കും അല്ലാതെ എൽഡിഎഫിലെ ഒരു ഘടക കക്ഷിക്കും കൊല്ലം ജില്ലയിൽ സ്വാധീനമില്ലെന്നും പ്രതിനിധികൾ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിൽ കേരള കോൺഗ്രസ് ബി ക്ക് ഉള്ളത് ചെറിയ വേരോട്ടം മാത്രമാണ്. സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും ക്യാമ്പസുകളിൽ എഐഎസ്എഫ് പ്രവർത്തിക്കുന്നത് എസ് എഫ് ഐക്കാരുടെ മർദ്ദനം സഹിച്ചാണെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നുണ്ട്

English summary
CPI says that the party should demand the post of chief minister when the LDF comes back to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X