കാര്‍ വാഹനത്തില്‍ വന്നിടിച്ചു; ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് മര്‍ദനം
കൊല്ലം: കാര്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് മര്‍ദനമേറ്റു. പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനിലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുവിനാണ് മര്‍ദനമേറ്റത്. കൊല്ലം പരവൂര്‍ സ്വദേശിയാണ് ഇന്‍സ്‌പെക്ടര്‍ ബിജു. ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.
സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു ഇന്‍സ്‌പെക്ടര്‍. ഈ വാഹനത്തിനെ കാര്‍ വന്നിടിച്ചതിനെ ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമായതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ബഹളം കേട്ട് സ്ഥലത്ത് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും സമീപവാസികളും ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി വീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കി. എന്നാല്‍ അക്രമികള്‍ വീണ്ടും മര്‍ദിച്ചുവെന്നും പറയുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്പെക്ടര്‍ അനുരൂപ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഇന്‍സ്പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications