Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്രയുടെ ഭർത്താവ് സൂരജിന് പാമ്പുകളെ ഇഷ്ടമെന്ന്, പാമ്പ് കടിയേറ്റ് യുവതി മരിച്ചതിൽ ദുരൂഹതയേറുന്നു!

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ വിവാഹിതയായ യുവതി വീട്ടിനകത്ത് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഉത്രയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്. സംഭവം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ആദ്യം ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ വെച്ചും പിന്നീട് ഉത്രയും മാതാപിതാക്കളുടെ വീട്ടില്‍ വെച്ചുമാണ് പാമ്പ് കടിയേറ്റത്.

ഉത്രയുടെ മരണത്തില്‍ സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റതില്‍ സൂരജിന് പങ്കുണ്ട് എന്നാണ് കുടുംബം ആരോപിക്കുന്നത്. സൂരജിനെ പാമ്പുകളെ ഇഷ്ടമായിരുന്നുവെന്നും കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടായിരുന്നു എന്നും പറയപ്പെടുന്നു. സൂരജിന് പാമ്പ് പിടുത്തക്കാരുമായി ബന്ധം ഉണ്ടെന്നും ഉത്രയുടെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

DEATH

സൂരജിന്റെ വീട്ടില്‍ വെച്ച് ആദ്യം പാമ്പ് കടിയേറ്റ ഉത്ര തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടില്‍ സൂരജിനൊപ്പം എത്തി. മെയ് ആറിന് കിടപ്പ്മുറിയില്‍ വെച്ച് ഉറക്കത്തിനിടെ വീണ്ടും പാമ്പ് കടിയേറ്റു. അന്നത്തെ ദിവസം സൂരജിന്റെ കയ്യില്‍ ഒരു ബാഗ് ഉണ്ടായിരുന്നുവെന്നും അതില്‍ പാമ്പുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

ഉത്രയും സൂരജും കിടന്നുറങ്ങിയ മുറി എസിയുളളതാണ്. അതിനാല്‍ ജനലുകള്‍ തുറക്കാറില്ല. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് പാമ്പ് കയറാനുളള സാധ്യത ഇല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഉത്രയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം എന്നാണ് വീട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതിനിടെ ഉത്രയുടെ സഹോദരന് എതിരെ സൂരജും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വത്ത് തട്ടിയെടുക്കാന്‍ സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയത് എന്നാണ് സൂരജ് ആരോപിക്കുന്നത്. റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+