കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുകേഷിനും മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും സിപിഎമ്മിൽ വിമർശനം, പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന് നേതൃത്വം

Google Oneindia Malayalam News

കൊല്ലം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും കൊല്ലം എംഎല്‍എ മുകേഷിനും സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ആഴക്കടല്‍ മത്സ്യബന്ധനം അടക്കമുളള വിവാദങ്ങളാണ് മന്ത്രിക്ക് നേരെ ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയരാനുളള കാരണം. സര്‍ക്കാരിനെ തിരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിലാക്കിയ സംഭവങ്ങളില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവ് സംഭവിച്ചു എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

അതേസമയം പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മുകേഷിന് നേര്‍ക്ക് വിമര്‍ശനം ഉയര്‍ന്നത്. പികെ ഗുരുദാസനും സംസ്ഥാന കമ്മിറ്റി അംഗം എം വരദരാജനും അടക്കമുളളവരാണ് മുകേഷിനെ വിമര്‍ശിച്ചത്. സിനിമാ താരം കൂടിയായ കൊല്ലം എംഎല്‍എയെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായിട്ടില്ല എന്നാണ് വിമര്‍ശനം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും മുകേഷിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. 2016ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ട്ടി മുകേഷിന് ടിക്കറ്റ് നല്‍കുന്നത്.

cpm

കൊല്ലത്ത് ഇത്തവണയും മത്സരിക്കാനുളള താല്‍പര്യം മുകേഷ് നേരത്തെ തന്നെ പരസ്യമാക്കിയിരുന്നു. എംഎല്‍എ എന്ന നിലയ്ക്ക് മണ്ഡലത്തിലെ മുകേഷിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് സംതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ ഇക്കുറിയും കൊല്ലത്ത് പാര്‍ട്ടി മുകേഷിന് തന്നെ ടിക്കറ്റ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം പാര്‍ട്ടിയില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തന്നെയാണ് പ്രഥമ പരിഗണന.

സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിവാദങ്ങളില്‍ നിന്നും ആശ്വാസം നേടിയ സര്‍ക്കാരിന് അവസാന നാളുകളില്‍ തലവേദനയായിരിക്കുന്നത് ആഴക്കടല്‍ മത്സ്യബന്ധന വിവാദമാണ്. തീരദേശത്ത് പ്രതിപക്ഷം വന്‍ പ്രചാരണമാണ് ഇതിന്റെ പേരില്‍ നടത്തുന്നത് എന്നത് സര്‍ക്കാരിന് തലവേദനയാണ്. പൊതുപ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുളള മേഴ്‌സിക്കുട്ടിയമ്മയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുളള ഒരു ജാഗ്രതക്കുറവ് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വിമര്‍ശിക്കുന്നത്.

കടലോരത്തെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി റിച്ച ചദ്ദ: ചിത്രങ്ങള്‍

English summary
Criticism against Minister J Mercykuttyamma and Mukesh MLA at Kollam CPM District Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X