'മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ല'; ജില്ലാ സമ്മേളനത്തിൽ എംവി ഗോവിന്ദനെതിരെ വിമർശനം
കൊല്ലം: സി പി എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തൃശൂരിൽ നടന്ന ജാഥയിൽ മൈക്ക് ഓപ്പറേറ്ററോട് എം വി ഗോവിനന്ദൻ തട്ടിക്കയറിയത് ശരിയായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. മൈക്ക് ഓപ്പറേറ്ററോട് പെരുമാറിയ രീതി അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ മാതൃതാപരമല്ലെന്നും പ്രവർത്തകർ വിമർശനം ഉയർത്തി. എ കെ ബാലന്റെ മരപ്പട്ടി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിമർശനം ഉയർന്നു.
പദവികൾ നൽകുന്നതിൽ പാർട്ടിക്ക് രണ്ട് നീതിയാണെന്നും വിമർശനം ഉയർന്നു. എം എൽ എ മാരായ എം വി ഗോവിന്ദനും വി ജോയിക്കും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആകാം. എന്നാൽ പഞ്ചായത്ത് അംഗമായ വ്യക്തിക്ക് ലോക്കൽ സെക്രട്ടറി ആകാൻ സാധിക്കില്ലെന്നത് എന്ത് നീതിയാണെന്നും പ്രതിനിധികൾ ചോദിച്ചു.

സമ്മേളനത്തിൽ ഇ പി ജയരാജനും എം എൽ എ മുകേഷിനും എതിരെ വിമർശനം ഉയർന്നു. പാർലമെന്റ് ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ ഇ പി ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇ പിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. ഇ പിയുടേത് കമ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി.
മുകേഷ് എം എൽ എയുടെ ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് നടത്തിയത്. ആരുടെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് പ്രതിനിധികൾ ചോദിച്ചു. രാത്രി കാലങ്ങളിൽ മുകേഷ് പ്രചാരണത്തിന് എത്തിയില്ല. പാർട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ലെന്നും വിമർശനം ഉയർന്നു. സീതാറാം യെച്ചൂരി അന്തരിച്ചപ്പോൾ പകരം ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ കഴിയാത്തിലും പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നു. ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടണമെന്നും പ്രതിനിധി സമ്മേളനത്തിൽ ആവശ്യം ഉയർന്നു.
ഇന്നലെയാണ് സി പി എം 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊല്ലം ജില്ല സമ്മേളത്തിന് തുടക്കമായത്. കൊട്ടിയം മയ്യനാട് ധവളക്കുഴി കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( എൻ എസ് പഠന ഗവേഷണ കേന്ദ്രം ) 12 വരെയാണ് സമ്മേളനം. 450 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളന നഗറിൽ പൊതു സമ്മേളനം 12 ന് വൈകീട്ട് 4. 30 ന് ചേരും.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം












Click it and Unblock the Notifications