• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അപകടകരമായ സാഹചര്യം, കൊല്ലം ജില്ലയിലും നിരോധനാജ്ഞ, നിയന്ത്രണങ്ങൾ ഇവയൊക്കെ

കൊല്ലം: കൊല്ലം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ. കൊല്ലം ജില്ലയിൽ കൂടുതൽ അപകടകരമായ സാഹചര്യമാണെന്നും കളക്ടർ ചൂണ്ടിക്കാട്ടുന്നു. അല്പം കൂടി നിയന്ത്രണങ്ങൾ ആവശ്യമെന്നു ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ CrPC 144 പ്രകാരം ജില്ലയിൽ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ 55 സീറ്റിൽ ബിജെപി വെല്ലുവിളി, സിപിഎം റിപ്പോർട്ടിലെ കണ്ടെത്തലെന്ന് ജന്മഭൂമി

'നിയമസഭയിലേക്ക് മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാ മതി', കോൺഗ്രസ് എംപിമാരോട് അജയ് തറയിൽ

ജില്ലയിൽ ഇന്ന് 892 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 6 പേർക്കും, സമ്പർക്കം മൂലം 881 പേർക്കും, ഉറവിടം വ്യക്തമല്ലാതെ 3 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 295 പേർ രോഗമുക്തി നേടി.

നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ നിയന്ത്രണങ്ങൾ ഇവയാണ്:

cmsvideo
  കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല

  1. പൊതുഇടങ്ങളിൽ 5 പേരിൽ കൂടുതൽ സംഘം ചേരാൻ പാടില്ല.

  2. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലനത്തിൽ വീഴ്ചയുണ്ടായാൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ ഉറപ്പായും നടപടി.

  3. എല്ലാ ദിവസവും പൊതുഇടങ്ങൾ യഥാസമയം അണുവിമുക്തമാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

  4. വിവാഹങ്ങളിൽ പരമാവധി 50 പേർ, മരണാനന്തര ചടങ്ങിൽ 20 പേർ, സർക്കാർ ഉൾപ്പടെ നേരത്തെ അറിയിക്കപ്പെട്ട അനുമതി വാങ്ങിയ പരിപാടികളിൽ 20 പേർ, മതപരമായ ചടങ്ങുകൾ ക്കും പ്രാർഥനകൾക്കും 20 പേർ മാത്രം.

  5. കണ്ടൈൻമെന്റ് പ്രദേശങ്ങളിലെ അധിക കർശന നിയന്ത്രണങ്ങൾ തുടരും.

  6. പരീക്ഷകൾക്കും മറ്റും തടസ്സമില്ല.

  7. പൊതു ഗതാഗതം, വിപണികൾ, ഓഫീസുകൾ, ബസ് സ്റ്റാന്റ്കൾ, ഹോസ്പിറ്റൽ, തൊഴിൽ ഇടങ്ങൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവക്കും തടസ്സമില്ല, പക്ഷെ കർശന കോവിഡ് നിയന്ത്രണ-പ്രോട്ടോകോൾ നടപടികൾ സ്വീകരിക്കണം. അല്ലാത്ത പക്ഷം നടത്തിപ്പുകാർ/ഉടമകൾ/മാനേജർമാർ/ഓഫീസ് തലവന്മാർ ക്കെതിരിൽ ഉൾപ്പടെ നിയമ നടപടികൾ ഉണ്ടാവും.

  8. കളക്ടർ, ജില്ലാ പോലീസ് മേധാവികൾ, ഉൾപ്പടെ രൂപീകരിച്ച പ്രത്യേക ഉന്നത തല ജില്ലാ സ്ക്വാഡുകൾ നിരന്തരം പരിശോധനകൾ നടത്തും.

  നാളെ രാവിലെ മുതൽ പ്രാബല്യം.

  അടല്‍ ടണല്‍ തുറക്കാൻ നരേന്ദ്ര മോദി, വൻ സന്നാഹമൊരുക്കി ഹിമാചൽ, മെനുവിൽ 40000ത്തിന്റെ കൂണും

  English summary
  CrPC 144 imposed in Kollam district due to Covid spread
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X