Get Updates
Get notified of breaking news, exclusive insights, and must-see stories!

'താലി വലിച്ച് പൊട്ടിച്ചു, കണ്ടതില്‍വച്ച് ഏറ്റവും മോശപ്പെട്ടവന്‍'; അഭിഭാഷകയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍

കൊല്ലം: ചടയമംഗലത്തെ യുവ അഭിഭാഷകയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ നിര്‍ണായക തെളിവുകള്‍. യുവതിയുടെ ഡയറിയിടെ ചില കുറിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുടിയന്നൂര്‍ സ്വദേശി ഐശ്വര്യ ഉണ്ണിത്താന്റെ ആത്മഹത്യയിലാണ് ഭര്‍ത്താവും അഭിഭാഷകനുമായ കണ്ണന്‍ നായര്‍ക്കെതിരെയുള്ള തെളുവുകള്‍ പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനത്തെ കുറിച്ചാണ് ഡറിക്കുറിപ്പില്‍ വിശദീകരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കണ്ണന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

1

ഭര്‍തൃവീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐശ്വര്യ ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആമ്തമഹത്യയ്ക്ക് കാരണം ഭര്‍തൃപീഡനമാണെന്ന് ഐശ്വര്യയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഡയറിക്കുറിപ്പുകള്‍ കണ്ടെത്തിയത്.

2

തന്റെ മരണത്തിന് കാരണം കണ്ണനാണെന്നും എന്ത് സംഭവിച്ചാലും ഉത്തരവാദി കണ്ണനാണെന്നുമാണ് ഡയറിക്കുറിപ്പില്‍ പറയുന്നത്. ഐശ്വര്യയുടെ ഡയറിയിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഇങ്ങനെയാണ്. 'എന്റെ മരണത്തിന് കാരണം കണ്ണന്‍ ആണ്. എനിക്ക് എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദി. എന്നെ അത്രയ്ക്ക് അയാള്‍ ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്ര എന്നെ ഉപദ്രവിക്കുന്നു.

3

ആര്‍ക്കും ഇങ്ങനെ വരുത്തരുത്. അന്നേ ഡോക്ടര്‍ പറഞ്ഞതാണ്, കേട്ടില്ല. അത് സത്യമാണ്. അയാള്‍ക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ആരെയും ഇഷ്ടമല്ല. ആരുടെയും മനസ് അയാള്‍ക്ക് മനസിലാവില്ല. അയാള്‍ക്ക് കുറേ ധാരണയുണ്ട്. അയാള്‍ അത് വച്ച് സങ്കല്‍പ്പിക്കും. എന്നിട്ട് മറ്റേയാള്‍ അങ്ങനെ ചെയ്തു എന്ന് വരുത്തിതീര്‍ക്കും.

4

ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശപ്പെട്ടവന്‍ അയാളാണ്. ആരോടും അയാള്‍ക്ക് സ്നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാള്‍ എന്റെ സന്തോഷം, ജീവിതം, മനസമാധാനം എല്ലാം നശിപ്പിച്ചു. ഒരു ഭാര്യക്ക് നല്‍കേണ്ട ഒന്നും അയാള്‍ എനിക്ക് നല്‍കുന്നില്ല. ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒരു പരിഗണനയോ സ്നേഹമോ അയാള്‍ക്ക് നല്‍കാന്‍ സാധിക്കില്ല.

5

അയാള്‍ക്ക് സ്നേഹം എന്താണ് എന്ന് അറിയില്ല. എങ്ങനെ സ്നേഹിക്കണമെന്നും അറിയില്ല. സ്നേഹം കിട്ടാതെ മുരടിച്ച് പോയി മനസ് എന്ന് പറഞ്ഞത് ശരിയാണ്. എന്റെ മരണം കൊണ്ടെങ്കിലും അയാള്‍ക്ക് സ്നേഹത്തിന്റെ വില മനസിലാക്കി കൊടുക്കണേ ദൈവമേ.' 'ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടന്‍ ഭയങ്കര അഗ്രസീവ് ആകുകയാണ്.

6

എന്നെ കണ്ണേട്ടന്‍ ഉപദ്രവിക്കുന്ന ടൈം ഒന്നും വരുത്തരുതേ. എനിക്ക് എന്തെങ്കിലും പറ്റി പോയാല്‍ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു.' 'കഷ്ടം, പുച്ഛം തോന്നും ചില സമയത്തുള്ള പെരുമാറ്റം. എന്തോ ആകട്ടെ, മൈന്‍ഡ് ആക്കണ്ട. ഞങ്ങളുടെ റിലേഷന്‍ വാല്യു തരാത്തോണ്ടല്ലേ. നോ പ്രോബ്ലം. ഇന്ന് അല്ലെങ്കില്‍ നാളെ എല്ലാം മനസിലാകും. ഓകെ.

7

'I Hate this life. ഒരു കുഞ്ഞ് ആകുന്നതിന് മുമ്പേ മരിച്ചുപോയിരുന്നെങ്കില്‍ കുറച്ച് സന്തോഷം. എന്നാല്‍ അതിന്റെ 100 ഇരട്ടി വിഷമം. 'എന്റെ താലി വലിച്ച് പൊട്ടിച്ചു, ഒരുവിഷമവും ഇല്ല അയാള്‍ക്ക്. ഞാന്‍ വെറുത്ത് പോയി. സന്തോഷമോ സമാധാനമോ ഇല്ല. സ്നേഹമില്ല. കെയര്‍ ഇല്ല. കാശു ചോദിച്ചാല്‍ അതുമില്ല. ഞാന്‍ മരണപ്പെട്ടാല്‍ എന്റെ അച്ഛന്റെ അടുത്ത് എന്നെ അടക്കണം'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+