കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

47കാരിക്ക് അപൂർവ ശസ്ത്രക്രിയ, വയറ്റിൽ നിന്ന് നീക്കം ചെയ്തത് 7 കിലോയിൽ അധികം തൂക്കമുളള മുഴ!

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടിയം കിംസ് ആശുപത്രിയില്‍ മധ്യവയസ്‌കയായ സ്ത്രീക്ക് അപൂര്‍വ ശസ്ത്രക്രിയ. സ്ത്രീയുടെ വയറ്റില്‍ നിന്നും വലിയ മുഴ ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. 7 കിലോയില്‍ കൂടുതല്‍ തൂക്കമുളള മുഴയാണ് അപൂര്‍വ ശസ്ത്രക്രിയ വഴി വിദഗ്ധരായ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വഴിയാണ് വയറിനുളളിലെ മുഴ നീക്കം ചെയ്യാന്‍ സാധിച്ചത്.

47 വയസ്സുളള സ്ത്രീയുടെ വയറ്റില്‍ ആണ് 7 കിലോ ഭാരമുളള മുഴ കണ്ടെത്തിയത്. വയറുവേദനയെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്. ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ചികിത്സ. അതിതീവ്രമായ വയറുവേദന ആയിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ആണ് നിര്‍ദേശിച്ചത്.

cyst

എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് യുവതിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ കൊട്ടിയം കിംസ് ആശുപത്രിയില്‍ ചികിത്സ തേടി എത്തുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ വിശദമായ പരിശോധനയില്‍ സ്ത്രീയുടെ വയറ്റിനകത്ത് വലിയ മുഴ ഉളളതാണ് വേദനയ്ക്ക് കാരണം എന്ന് കണ്ടെത്തി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

കിംസ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി, ഗൈനക്കോളജി വിഭാഗങ്ങള്‍ സംയുക്തമായാണ് അപൂര്‍വ സര്‍ജറിക്ക് നേതൃത്വം കൊടുത്തത്. ശസ്ത്രക്രിയ മൂന്ന് മണിക്കൂറോളം നീണ്ടു. ഒടുവില്‍ 7 കിലോയില്‍ അധികം തൂക്കമുളള മുഴ വയറിനകത്ത് നിന്ന് പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ സുഖം പ്രാപിച്ച് വരികയാണ്.

English summary
Cyst of 7 Kg removed from woman's stomach through rare surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X