കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകള്‍ക്ക് ഇനി സ്വയം പ്രതിരോധത്തിന്റ 'ധൈര്യ'; സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിനൊപ്പം അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാം, വിദ്യാർത്ഥികൾക്ക് പരിശീലനം!

  • By Desk
Google Oneindia Malayalam News

കൊല്ലം: അതിക്രമങ്ങളെ തടയാന്‍ വിദ്യാര്‍ഥിനികളെ പ്രാപ്തരാക്കുന്ന 'ധൈര്യ-2019'ന് ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടവും സിറ്റി പോലീസും ചേര്‍ന്നാണ് സ്വയം പ്രതിരോധത്തിന്റെ സാധ്യതകള്‍ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

<strong>ഹർത്താൽ തടസ്സമായില്ല... പത്തനംതിട്ടയിൽ വനിതാകമ്മീഷൻ സിറ്റിംഗിൽ പരാതി പ്രളയം</strong>ഹർത്താൽ തടസ്സമായില്ല... പത്തനംതിട്ടയിൽ വനിതാകമ്മീഷൻ സിറ്റിംഗിൽ പരാതി പ്രളയം

സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിനൊപ്പം അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കൂടി വിദ്യാര്‍ഥിനികളെ പരിശീലിപ്പിക്കണമന്ന് അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, ഡെപ്യൂട്ടി കമ്മീഷണര്‍ പി.എ. മുഹമദ് ആരിഫ്, കോഓര്‍ഡിനേറ്റര്‍മാരായ ഷെഹ്നാ റാണി, ആസിഫ് അയൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Dhyrya 2019

ധൈര്യയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് 20 മണിക്കൂര്‍ പരിശീലനമാണ് നല്‍കുന്നത്. എ.ആര്‍ ക്യാമ്പില്‍ ഞായറാഴ്ച തോറും രാവിലെ ഏഴു മുതല്‍ രണ്ട് ബാച്ചുകളായി പങ്കെടുപ്പിക്കും. നിലവില്‍ 120 രജിസ്‌ട്രേഷനുണ്ട്. വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. റെജീന, റോസി സേവ്യര്‍, സുധ എന്നിവരാണ് പരിശീലകര്‍.
English summary
'Dhyrya 2019' project start in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X