കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്: കൊല്ലത്ത് തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാൻ ജില്ല ശിശുത്വ മിഷൻ

  • By Desk
Google Oneindia Malayalam News

കൊല്ലം: വോട്ടെടുപ്പ് ഹരിതചട്ട പ്രകാരം നടത്തുന്നതിനുള്ള പ്രചാരണത്തിന് ജില്ലയില്‍ തുടക്കമായി. പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തിലൂടെ പോയകാല നന്മകളെ തിരികെയെത്തിക്കുകയാണ് ജില്ലാ ശുചിത്വ മിഷന്‍. ഹരിതകേരള മിഷനും തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പും ചേര്‍ന്ന് കലക്ട്രറ്റ് വളപ്പില്‍ ഹരിത സ്റ്റാള്‍ ഒരുക്കിയാണ് പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പിലേക്ക് രാഷ്ട്രീയകക്ഷികളെയെല്ലാം നയിക്കുന്നത്. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തികച്ചും ഹരിതാഭമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവരുടേയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.

<strong>ഒരാള്‍ ബിജെപിയിലെത്തി; ഓഫര്‍ നല്‍കി തിരിച്ചെത്തിച്ചു; സുധാകരനെ ഉന്നമിട്ട് മുഖ്യമന്ത്രി</strong>ഒരാള്‍ ബിജെപിയിലെത്തി; ഓഫര്‍ നല്‍കി തിരിച്ചെത്തിച്ചു; സുധാകരനെ ഉന്നമിട്ട് മുഖ്യമന്ത്രി

ചാക്ക്, വാഴയില, തുണി, ചേമ്പില, പായ തുടങ്ങിയ വസ്തുക്കള്‍ പ്രചാരണത്തിന് പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതകളാണ് സ്റ്റാളിന്റെ മുഖ്യ സവിശേഷത. ബാനര്‍ ചുവരെഴുത്ത് കലാകാരന്‍മാരുടെ വിവരങ്ങളും ഇവിടെ ലഭ്യമാണ്. പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് ബോര്‍ഡ് ബാനറുകള്‍, തെര്‍മോകോള്‍ തുടങ്ങിയ ഡിസ്‌പൊസിബിള്‍ ഉല്‍പന്നങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനം വഴി ആരോഗ്യ പരിരക്ഷകൂടി ഉറപ്പാക്കുകയാണ് ലക്ഷ്യം.

harithakeralamission-

ഹരിതാഭമാക്കട്ടെ ഈ തിരഞ്ഞെടുപ്പ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഡോ. ജി ഗോപകുമാര്‍ രചിച്ച ഗാനത്തിന്റെ ഓഡിയോ സി.ഡിയും യുവ ചിത്രകാരി അഞ്ജന ഷിമോണ്‍ രൂപകല്പന ചെയ്ത ഹരിത തിരഞ്ഞെടുപ്പ് ലോഗോയുടെ പ്രകാശനവും കലക്ടര്‍ നിര്‍വഹിച്ചു. ആര്യ കൊല്ലമാണ് ഗാനങ്ങള്‍ ആലപിച്ചത്.

ചടങ്ങില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നോഡല്‍ ഓഫീസര്‍ എസ്. ഇലക്കിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ , ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എ ലാസര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ യു.ആര്‍. ഗോപകുമാര്‍, ഹരിത കേരള മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ എസ്. ഐസക് , രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
district cleaning mission setup for green election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X