• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചവറയില്‍ മക്കള്‍ പോര്; ഷിബു ബേബി ജോണിനെതിരെ സുജിത്ത്, തെക്കിന്റെ വല്യേട്ടനെതിരെ ജനകീയ ഡോക്ടര്‍

കൊല്ലം: ചവറ നിയമസഭാ മണ്ഡലത്തില്‍ പുതിയ രാഷ്ട്രീയ പോരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കുക. മക്കള്‍ പോര് എന്നും വിശേഷിപ്പിക്കാം. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ തന്നെയാകും യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങുക. ഇടതുപക്ഷത്തിന് വേണ്ടി അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത്ത് മല്‍സരിക്കുമെന്നാണ് സൂചന.

സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മും കോണ്‍ഗ്രസും പോര്‍വിളി തുടങ്ങി കഴിഞ്ഞു. പ്രചാരണം കൊഴുപ്പിച്ച് ആരോപണ പ്രത്യാരോപണങ്ങളും നടക്കുന്നു. എന്തുവന്നാലും മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ഷിബു ബേബി ജോണ്‍. മണ്ഡലകാര്യങ്ങള്‍ ഇങ്ങനെ....

ബെംഗളൂരുവില്‍ ആകാശ വിസ്മയം തീര്‍ത്ത് എയ്‌റോ ഇന്ത്യ 2021- അവസാന ദിനത്തിലെ ചിത്രങ്ങള്‍

cmsvideo
  Kerala Couple Wins Lamborghini and 18 lakh cash reward | Oneindia Malayalam
  ഇടുതപക്ഷത്തിന്റെ തന്ത്രം

  ഇടുതപക്ഷത്തിന്റെ തന്ത്രം

  ചവറ നിമയസഭാ മണ്ഡലത്തില്‍ ആദ്യ ആര്‍എസ്പി ഇതര എംഎല്‍എയായിരുന്നു വിജയന്‍ പിള്ള. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നു എങ്കിലും കൊറോണ കാരണം മാറ്റിവച്ചു. രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ഇടതുപക്ഷം വിജയന്‍ പിള്ളയുടെ മകന്‍ ഡോക്ടര്‍ സുജിത്തിനെ മല്‍സരിപ്പിക്കുമെന്നാണ് വിവരം.

  മുഖ്യമന്ത്രി സൂചപ്പിച്ചു

  മുഖ്യമന്ത്രി സൂചപ്പിച്ചു

  മണ്ഡലത്തില്‍ സജീവമാണ് സുജിത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പര്യടനത്തിന്റെ ഭാഗമായി കൊല്ലത്ത് വന്നപ്പോള്‍ സ്ഥാനാര്‍ഥി വിഷയം സൂചിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടെ സുജിത്ത് കൂടുതല്‍ സജീവമായി എല്ലാ പരിപാടികളിലും പങ്കാളിയാകുന്നുണ്ട്. എന്നാല്‍ ഷിബു ബേബി ജോണിന്റെ പ്രഭാവം മറികടക്കാന്‍ സുജിത്തിന് ആകുമോ എന്ന ചോദ്യം ബാക്കിയാണ്.

  യുഡിഎഫിന്റെ പ്രതീക്ഷ

  യുഡിഎഫിന്റെ പ്രതീക്ഷ

  രണ്ടുതവണ എംഎല്‍എയും മന്ത്രിയുമൊക്കെ ആയ വ്യക്തിയാണ് ഷിബു ബേബി ജോണ്‍. എങ്കിലും പേര് വിളിക്കുമ്പോള്‍ ഇപ്പോഴും ബേബി ജോണ്‍ സാറിന്റെ മകന്‍ എന്ന് ചേര്‍ക്കും ചവറക്കാര്‍. കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ ബേബി ജോണിന്റെ പ്രഭാവം ഇപ്പോഴും മങ്ങിയിട്ടില്ലാത്ത മണ്ണാണ് ചവറയിലേത്. അതുതന്നെയാണ് യുഡിഎഫിന്റെ പ്രതീക്ഷയും.

  നിറഞ്ഞുനിന്ന സാന്നിധ്യം

  നിറഞ്ഞുനിന്ന സാന്നിധ്യം

  ചവറയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന ആദ്യ ചര്‍ച്ചയില്‍ തന്നെ യുഡിഎഫ് നേതാക്കള്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ തവണ തോറ്റെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷവും എംഎല്‍എയെ പോലെ മണ്ഡലത്തില്‍ സജീവമായിരുന്നു ഷിബു ബേബി ജോണ്‍. അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം കളത്തിലിറങ്ങുന്നത്.

  തെക്കിന്റെ വല്യേട്ടന്‍

  തെക്കിന്റെ വല്യേട്ടന്‍

  തെക്കിന്റെ വല്യേട്ടന്‍ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഷിബു ബേബി ജോണ്‍ നിറയുന്നത്. ബദലൊരുക്കാന്‍ ഇടതുപക്ഷവും ശ്രമിക്കുന്നു. ജനകീയ ഡോക്ടര്‍ എന്നാണ് സുജിത്തിന് വിശേഷണം നല്‍കിയിരിക്കുന്നത്. ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇരുവരുടെയും പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകഴിഞ്ഞു.

  സീറ്റ് ആവശ്യവുമായി സിപിഐ

  സീറ്റ് ആവശ്യവുമായി സിപിഐ

  അതേസമയം, ഇടതുക്യാമ്പില്‍ ചവറ സീറ്റ് ആര്‍ക്ക് നല്‍കുമെന്ന ചര്‍ച്ച മറ്റൊരു ഭാഗത്ത് നടക്കുന്നുണ്ട്. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ആവശ്യം ഉന്നയിച്ചതോടെയാണിത്. എങ്കിലും വിജയന്‍ പിള്ളയുടെ മകന്‍ മതി എന്ന ധാരണയാണ് നിലവിലുള്ളത് എന്നും കേള്‍ക്കുന്നു. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള അന്തിമ ചര്‍ച്ചകളാണ് ഇടതുക്യാമ്പില്‍ നടക്കുന്നത്.

  ഇനി താല്‍പ്പര്യമില്ലെന്ന് മഞ്ഞളാംകുഴി അലി; ചെങ്കൊടിയേറ്റിയ, പച്ച പുതച്ച നേതാവ്, സാധ്യത ഇങ്ങനെ...

  English summary
  Doctor Sujith may contest against Shibu Baby John in Chavara in Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X