Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻഭർത്താവിനൊപ്പം പോകണമെന്ന് യുവതി, പറ്റില്ലെന്ന് വീട്ടുകാർ, സ്റ്റേഷനിലും കോടതിയിലും നാടകീയ രംഗം!

കൊല്ലം: വിവാഹ മോചിതയായ യുവതി തന്റെ മുന്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ ശ്രമിച്ചതോടെ കൊല്ലത്ത് പോലീസ് സ്‌റ്റേഷനിലും കോടതിയിലും നാടകീയ രംഗങ്ങള്‍. വീട്ടില്‍ നിന്ന് കാണാതായ യുവതിയെ തേടി വീട്ടുകാര്‍ എത്തിയപ്പോഴാണ് യുവതി മുന്‍ ഭര്‍ത്താവിന്റെ കൂടെയാണെന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടുകാര്‍ ബഹളം വെച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.

സംഭവം ഇങ്ങനെ: നീണ്ടകര സ്വദേശികളാണ് കഥയിലെ യുവാവും യുവതിയും. യുവതിക്ക് കേള്‍വിയോ സംസാര ശേഷിയോ ഇല്ല. 4 വര്‍ഷം മുന്‍പ് ഇരുവരും വിവാഹ മോചനം നേടിയിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്. കുട്ടിയും ഭിന്നശേഷിക്കാരിയാണ്. അടുത്തിടെ യുവതി മുന്‍ ഭര്‍ത്താവുമായി വീണ്ടും അടുത്തു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇതിനോട് എതിര്‍പ്പായിരുന്നു.

kollam

ഇതേത്തുടര്‍ന്ന് യുവതി ആത്മഹത്യാ ശ്രമം നടത്തി. കയ്യില്‍ മുറിവ് പറ്റിയ യുവതിയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് യുവതിയെ കാണാതായി. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി മുന്‍ ഭര്‍ത്താവിന്റെ ഒപ്പമാണ് ഉളളതെന്ന് കണ്ടെത്തിയത്. ഇരുവരേയും പോലീസുകാര്‍ സ്‌റ്റേഷനില്‍ എത്തിച്ചു.

മുന്‍ ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യം എന്നതായിരുന്നു യുവതിയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാതെ വീട്ടുകാര്‍ സ്റ്റേഷനില്‍ വെച്ച് ബഹളം വെച്ചു. ഇതോടെ പോലീസ് യുവാവിനേയും യുവതിയേയും കോടതിയില്‍ ഹാജരാക്കി. ചവറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ബന്ധുക്കള്‍ കോടതിയിലും എത്തി ബഹളം വെച്ചു. എന്നാല്‍ മുന്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ യുവതിയെ അനുവദിച്ച് കോടതി ഉത്തരവിട്ടതോടെ നാടകീയ രംഗങ്ങള്‍ക്ക് അവസാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+