കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 8 പേർക്ക് കൂടി കോവിഡ്, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയും കൊല്ലത്ത്!

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയിൽ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസ്സുള്ള യുവതിയ്ക്കും ഒരു വയസ്സുള്ള മകനും
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇവർ മെയ് 28ന് കുവൈറ്റിൽ നിന്നും പുറപ്പെട്ട
AI 1596 ഫ്ലൈറ്റിലാണ് തിരുവനന്തപുരത്തെത്തിയത്. മറ്റൊരാൾ ചവറ കരുത്തുറ സ്വദേശിയായ 39 വയസ്സുകാരനാണ്. എ ഐ നയൻ 1538 ഫ്ലൈറ്റിൽ അബുദാബിയിൽ നിന്നും മെയ് 26ന് ഇദ്ദേഹം തിരുവനന്തപുരത്തെത്തി. അവിടെനിന്നും സ്പെഷ്യൽ കെഎസ്ആർടിസി ബസിൽ പാരിപ്പള്ളിയിൽ എത്തുകയും സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു.

തൃക്കോവിൽവട്ടം മുഖത്തല സ്വദേശി 50 വയസ്സുള്ള ആളാണ് മൂന്നാമത്തെ രോഗി. മെയ് 29ന് ദുബൈയിൽ നിന്നും പുറപ്പെട്ട IX 1540 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തി. പത്തനാപുരം കുണ്ടയം സ്വദേശിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 41 വയസ്സാണ്. ഇദ്ദേഹം മെയ് 27 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തി.
കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രി പരിചരണത്തിലാണ്.

covid

കരുകോൺ അലയമൺ സ്വദേശിയായ 32 വയസ്സുകാരനും കൊവിഡ് സ്ഥിരീകരിച്ചു. സൗദിയിൽ നിന്നും മെയ് 31 ന് എത്തിയ ഇയാളെ പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പട്ടാഴി സ്വദേശിയായ ഗർഭിണിയായ യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചു. മെയ് 31ന് ദുബൈയിൽ നിന്നും പുറപ്പെട്ട lX 1540 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തിയതാണ് ഇവർ. ഇവർ ഇപ്പോൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കര വെട്ടിക്കവല പനവേലി സ്വദേശി 35 വയസുള്ള യുവതിയാണ് ഇന്ന് പോസിറ്റീവായ മറ്റൊരാൾ. എല്ലാവരും ക്വാറന്റൈനിൽ ആയിരുന്നു. അതിനാൽ ആരുമായും സമ്പർക്കമില്ല എന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം നേരത്തെ കൊവിഡ് സ്ഥിരീകരിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും പ്രായംകുറഞ്ഞ കോവിഡ് രോഗിയാണ് കൊല്ലത്ത് ചികിത്സയിലുളളത്. ഇന്ന് 12 ദിവസം പ്രായമാകുന്ന കുഞ്ഞിന് നേരിയ നിര്‍ജലീകരണം മാത്രമാണ് വിക്‌ടോറിയ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ കോളജിലെ ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പരിചരിച്ച് നിര്‍ജലീകരണം മാറ്റയിട്ടുണ്ടെന്നും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള മറ്റ് അസ്വസ്ഥതകള്‍ ഇല്ലായെന്നും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പരിചസമ്പന്നയായ ഒരു നിയോനാറ്റല്‍ കെയര്‍ നഴ്‌സിന്റെ പരിചരണം പ്രത്യേകമായി കുഞ്ഞിന് നല്‍കിട്ടുണ്ട്. പ്രത്യേക സംവിധാനത്തില്‍ എടുത്ത മുലപ്പാലാണ് കുഞ്ഞിന് നല്‍കുന്നത്. ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. ആയതിനാല്‍ നവജാത കോവിഡ് ശിശുക്കള്‍ക്ക് നല്‍കുന്ന കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് കുട്ടിയെ പരിചരിക്കുന്നതെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണ് എന്നും കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു.

 പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു! പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു!

 രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി! രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി!

English summary
Eight more Covid cases confirmed in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X