• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊല്ലം ജില്ലയിൽ 8 പേർക്ക് കൂടി കൊവിഡ്, എല്ലാവരും കേരളത്തിന് പുറത്ത് നിന്നും എത്തിയവർ

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ മോസ്‌കോയില്‍ നിന്നും മൂന്നുപേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ബഹ്‌റിനില്‍ നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മൂലമുള്ള രോഗബാധയില്ല. ഇതുവരെ കൊല്ലത്ത് 141 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. അതില്‍ 99 പേരാണ് നിലവില്‍ ചികിത്സയിലുളളത്.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ വിവരങ്ങൾ ഇങ്ങനെ: കൊട്ടാരക്കര മൈലം ഇഞ്ചക്കാട് സ്വദേശിനി (20 വയസ്), പത്തനാപുരം നടുക്കുന്ന് സ്വദേശിനി(20 വയസ്), കരുനാഗപ്പള്ളി തഴവ മണപ്പള്ളി സ്വദേശി(20 വയസ്) എന്നിവര്‍ മോസ്‌കോയില്‍ നിന്നും എ ഐ-1946 ഫ്‌ളൈറ്റില്‍ ജൂണ്‍ ഒന്നിന് കണ്ണൂരിലെത്തി. മൂന്നുപേരും റഷ്യയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ കരുനാഗപ്പള്ളിയിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ(ജൂണ്‍ 11) പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പവിത്രേശ്വരം മാറനാട് സ്വദേശി(40 വയസ്), മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(32 വയസ്), കൊല്ലം മങ്ങാട് കിളികൊല്ലൂര്‍ സ്വദേശി(37 വയസ്) എന്നിവര്‍ നൈജീരിയയില്‍ നിന്നും എപികെ-7812 ഫ്‌ളൈറ്റില്‍ മെയ് 31 ന് കൊച്ചിയിലെത്തി കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ വള്ളിക്കാവില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി(33 വയസ്) ബഹ്‌റിനില്‍ നിന്നും ജൂണ്‍ ആറിന് ജിഎഫ്-7714 ഫ്‌ളൈറ്റില്‍ കൊച്ചിയില്‍ എത്തി കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ കരുനാഗപ്പള്ളിയിലെത്തി ഗൃഹനീരീക്ഷണത്തിലായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചതിനാല്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശി(54 വയസ്) മുംബൈയില്‍ നിന്നും നേത്രാവതി ട്രെയിനില്‍ ജൂണ്‍ അഞ്ചിന് കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

English summary
Eight new Covid cases confirmed in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X