കൊല്ലത്ത് മരുമകള്‍ അമ്മായിഅമ്മയെ തലക്കടിച്ച് വീഴ്ത്തി തീകൊളുത്തി കൊന്നു, പൊലീസ് പിടിയില്‍
കൊല്ലം: കുലശേഖപുരത്ത് വയോധിക തീ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുലശേഖരപുരം സ്വദേശി നളിനാക്ഷി (86) ആണ് മരിച്ചത്. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടർന്ന് രാധാമണി അറസ്റ്റിലായി.

ഇക്കഴിഞ്ഞ ഒക്ടോബർ 29ന് കൊല്ലം കുലശേഖരപുരത്താണ് സംഭവം. വയോധികയായ നളിനാക്ഷിയെ തീപ്പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നളിനാക്ഷി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ നാട്ടുകാരും നളിനാക്ഷിയുടെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കേസിൽ മരുമകൾ രാധാമണി പ്രതിയാകുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി കണ്ടെത്തി. തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നാണ് പൊലീസിൻ്റെയും പോസ്റ്റുമോർട്ടം നടത്തിയ സർജൻ്റെയും കണ്ടെത്തൽ. ഇതോടെ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും രാധാമണിയെ ചോദ്യംചെയ്യുകയുമായിരുന്നു. ചോദ്യംചെയ്യലിൽ രാധാമണി കുറ്റം സമ്മതിച്ചു.

നിരന്തരം രാധാമണിയും നളിനാക്ഷിയും തമ്മിൽ വഴക്കുണ്ടാവുക പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. രാധാമണി നളിനാക്ഷിയുടെ തലയ്ക്കടിച്ചു. തുടർന്ന് ഇവർ ബോധരഹിതയായി തലയടിച്ച് വീഴുകയായിരുന്നു. ഇവർക്ക് നേരെ രാധാമണി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ ശരീരമാസകലം പരിക്കേറ്റിരുന്ന ഇവർ മരിച്ചിരുന്നു.
സ്വൈര്യജീവിതത്തിന് തടസമായതിനാലാണ് നളിനാക്ഷിയെ കൊലപ്പെടുത്തിയതെന്നാണ് രാധാമണിയുടെ മൊഴി. ചില അബ്കാരി കേസുകളിൽ രാധാമണി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്












Click it and Unblock the Notifications