പ്രാർഥനയ്ക്കിടെ ഉറങ്ങിപോയി; വയോധികയ്ക്ക് മർദ്ദനം; അനാഥാലയത്തിൻ്റെ ഉടമയ്ക്കെതിരെ കേസ്
കൊല്ലം: അഞ്ചലിലെ അനാഥാലയത്തിൽ വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ സ്ഥാപന ഉടമയ്ക്കെതിരെ പൊലീസ് കേസ്. അഞ്ചലിലെ അര്‍പ്പിത സ്‌നേഹാലയത്തിൻ്റെ ഉടമ അഡ്വ. സജീവനെതിരെയാണ് പൊലീസ് കേസെടുത്തത്. സജീവൻ സ്ഥാപനത്തിലെ പ്രായമായവരെ ചൂരൽ കൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ പുറത്തുവിട്ടിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്.എന്നാൽ, മർദ്ദന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന വിചിത്രവാദമാണ് സ്ഥാപനത്തിന്‍റെ അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം അഞ്ചലിലെ വൃദ്ധസദനത്തിലെ അന്തേവാസിയായ പ്രായമായ സ്ത്രീയെയാണ് സ്ഥാപന ഉടമ സജീവൻ ചൂരൽകൊണ്ട് മർദ്ദിച്ചത്. പ്രാർത്ഥനക്കിടെ ഉറങ്ങിപ്പോയതിനാണ് സജീവൻ ചൂരൽ ഉപയോഗിച്ച് വയോധികയെ മർദ്ദിച്ചത്.

സ്നേഹാലയത്തിലെ ഒരു അന്തേവാസിയെ മർദ്ദിക്കുകയും മറ്റുള്ളവരോട് മോശമായ രീതിയിൽ കയർത്ത് സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ജസ്റ്റിന്‍ സലീമാണ് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ സഹിതം ഡി.ജി.പി. ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഇയാള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഞ്ചൽ പൊലീസ് കേസിൽ എഫ്.ഐ.ആറിട്ട് അന്വേഷണം ആരംഭിക്കുന്നത്.
അതേസമയം, വയോധികയെ മര്‍ദിച്ചിട്ടില്ലെന്നാണ് സജീവൻ പറയുന്നത്. കസേരയിലാണ് അടിച്ചതെന്നും അല്ലാതെ ആരുടെയും ശരീരത്തിൽ അടിച്ചോ മർദ്ദിച്ചോ ഉപദ്രവിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു. ജസ്റ്റിന്‍ സലീമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതാണ് പരാതിക്ക് പിന്നിലെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മർദ്ദന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന വിചിത്രവാദമാണ് സ്ഥാപനത്തിന്‍റെ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും രംഗത്തെത്തി. സജീവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അനാഥാലയത്തിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു.
അതിനിടെ, സംഭവത്തിൽ കേസെടുത്തതായി അഞ്ചൽ പൊലീസ് അറിയിച്ചു. 20ലേറെ അന്തേവാസികള്‍ വരെ സ്നേഹാലയത്തിലുണ്ട്. മര്‍ദ്ദനമേറ്റ സ്ത്രീയുടെ മൊഴിയെടുത്തിട്ടുണ്ട്. തുടർനടപടികൾ ശരിയായ രീതിയിൽ മുന്നോട്ടുപോകുമെന്നും പൊലീസ് പറഞ്ഞു.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications