കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരണം, ആശങ്ക ഒഴിയുന്നില്ല, രോഗമുക്തി 7 പേർക്ക്

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 332 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ കായംകുളം സ്വദേശിയാണ്. മൂന്നുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ നൈജീരിയയില്‍ നിന്നും കുവൈറ്റ്, ഖത്തര്‍, അബുദാബി, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും എത്തി. ഒരാള്‍ ഹരിയാനയില്‍ നിന്നും എത്തിയതാണ്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശി എന്നിവര്‍ ഉള്‍പ്പടെയാണ് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ യാത്രാചരിതം വ്യക്തമായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും 7 പേർ രോഗമുക്തി നേടി.

ചവറ സ്വദേശിനി(32 വയസ്), കുണ്ടറ വെള്ളിമണ്‍ സ്വദേശി(49), നെടുവത്തൂര്‍ ആനക്കൊട്ടൂര്‍ സ്വദേശി(44), ഉമ്മന്നൂര്‍ വാളകം സ്വദേശിനി(23), തെക്കുംഭാഗം ധളവാപുരം സ്വദേശി(45), തൊടിയൂര്‍ സ്വദേശി(37), കുലശേഖരപുരം കാട്ടില്‍ കടവ് സ്വദേശി(38), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(55), നെടുമ്പന സ്വദേശി(31), കുണ്ടറ അമ്പിപൊയ്ക സ്വദേശി(36), കായംകുളം സ്വദേശി(65) എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

covid

Recommended Video

cmsvideo
POSITIVE STORY: കോവിഡ് ബോധവത്കരണ സന്ദേശവുമായി കാർട്ടൂൺ മതിൽ

ചവറ സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും കുണ്ടറ വെള്ളിമണ്‍ സ്വദേശി ജൂണ്‍ 22 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. നെടുവത്തൂര്‍ ആനക്കൊട്ടൂര്‍ സ്വദേശി ജൂണ്‍ 15ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഉമ്മന്നൂര്‍ വാളകം സ്വദേശിനി ജൂണ്‍ 24 ന് ഹരിയാനയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തെക്കുംഭാഗം ധളവാപുരം സ്വദേശി ജൂണ്‍ 16ന് ഖത്തറില്‍ നിന്നും തൊടിയൂര്‍ സ്വദേശി ജൂണ്‍ 20 ന് ഒമാനില്‍ നിന്നും എത്തി ഗൃഹനീരീക്ഷണത്തിലുമായിരുന്നു.

കുലശേഖരപുരം കാട്ടില്‍ കടവ് സ്വദേശി ജൂണ്‍ 16ന് അബുദാബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി ജൂണ്‍ 19 ന് സൗദി ദമാമില്‍ നിന്നും നെടുമ്പന സ്വദേശിയും കുണ്ടറ അമ്പിപൊയ്ക സ്വദേശിയും ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലും ആയിരുന്നു.
ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയുടെ യാത്രാ വിവരം ലഭ്യമല്ല. ഗുരുതര രോഗാവസ്ഥയില്‍ പരിചരണത്തിനായി കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

English summary
Eleven more Covid cases confirmed and 7 recovered in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X