കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് തൊഴിൽ ദാതാക്കളുടെ സംഗമം; എത്തിയത് 20 തൊഴിൽ ദാതാക്കൾ, തൊഴിൽ രഹിതർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ അവസരങ്ങൾ...

  • By Desk
Google Oneindia Malayalam News

കൊല്ലം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനത്തിനും തൊഴില്‍ ലഭ്യമാക്കുന്നതിനുമായി നടപ്പാക്കുന്ന ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രമുഖ തൊഴില്‍ദാതാക്കളുടെ സംഗമം ഹോട്ടല്‍ സീ പാലസില്‍ സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.

<strong>രാജഹംസം ഉണര്‍ന്നെഴുന്നേറ്റു!!! ഇപ്പോള്‍ മൊത്തം പതിനഞ്ച് ലക്ഷത്തി ആറായിരം ആയിട്ടുണ്ട്... ട്രോളുകൾ!!!</strong>രാജഹംസം ഉണര്‍ന്നെഴുന്നേറ്റു!!! ഇപ്പോള്‍ മൊത്തം പതിനഞ്ച് ലക്ഷത്തി ആറായിരം ആയിട്ടുണ്ട്... ട്രോളുകൾ!!!

വിവിധ മേഖലകളില്‍ ആവശ്യാനുസരണം തൊഴില്‍ വൈദഗ്ധ്യ പരിശീലന പദ്ധതികള്‍ ആവിഷ്‌കരിച്ച് ഗ്രാമീണ മേഖലയിലെ ദരിദ്രകുടംബങ്ങളിലെ തൊഴില്‍രഹിതര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സാഹചര്യം ഒരുക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു. 20 തൊഴില്‍ദാതാക്കളും വിവിധ പരിശീലന സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുത്തു.

Employers meet in Kollam

കുടംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി. ആര്‍. ആജു, ലീഡ്ബാങ്ക് മാനേജര്‍ എസ്. പത്മകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഹെലന്‍ ജെറോം, കുടംബശ്രീ മാനേജര്‍മാരായ എന്‍. പി. ഷിബു, ജയന്‍, അരുണ്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Employers meet in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X