കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഗൾഫിൽ നിന്നെത്തിയവർക്ക് കൂടുതൽ സൗകര്യം, ഞങ്ങൾക്കിത് പോര'! പ്രതിഷേധിച്ച് മാലിദ്വീപിൽ നിന്നെത്തിയവർ!

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ മാലി ദ്വീപില്‍ നിന്നും കഴിഞ്ഞ ദിവസം കപ്പലില്‍ എത്തിയ പ്രവാസികളുടെ പ്രതിഷേധം. ജില്ലാ ഭരണകൂടം ഇവര്‍ക്ക് വേണ്ടി തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സൗകര്യം കുറവാണ് എന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ പ്രതിഷേധിച്ചത്. സമുദ്ര സേതു മിഷന്റെ ഭാഗമായി മാലിദ്വീപില്‍ നിന്ന് 23 മലയാളികള്‍ അടങ്ങുന്ന സംഘത്തെയാണ് കഴിഞ്ഞ ദിവസം കപ്പലില്‍ കൊച്ചിയില്‍ എത്തിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ഇവരെ കൊല്ലത്ത് എത്തിച്ചു.

ജില്ലാ ഭരണകൂടം ഇവര്‍ക്കായി സൗജന്യ ക്വാറന്റൈന്‍ കേന്ദ്രം തയ്യാറാക്കിയിരുന്നു. ഹോട്ടലില്‍ ആയിരുന്നു സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍ ഇവിടെ സൗകര്യം കുറവാണ് എന്നാണ് പ്രവാസികള്‍ ആരോപിച്ചത്. ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നുവെന്നും തങ്ങള്‍ക്ക് സൗകര്യം കുറവാണ് എന്നുമാണ് മാലിദ്വീപില്‍ നിന്നെത്തിയവരുടെ ആരോപണം. പ്രതിഷേധം ഉയര്‍ത്തിയ ആളുകള്‍ തങ്ങള്‍ ഹോട്ടലില്‍ കയറില്ലെന്ന് നിലപാടെടുത്ത് പുറത്ത് നിന്നു.

covid

ഇതോടെ ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെട്ടു. പോലീസ് ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ സെക്രട്ടറിയും തഹസീല്‍ദാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ ഉളളവര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്തി. ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി അനുനയത്തിന് ശ്രമിച്ചു. എന്നാല്‍ മെച്ചപ്പെട്ട സൗകര്യം വേണമെന്ന ആവശ്യത്തില്‍ പ്രവാസികള്‍ ഉറച്ച് നിന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സൗജന്യമായി താമസിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് അവിടെ തുടരാമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അല്ലാത്തവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടല്‍ നാണിയില്‍ ക്വാറന്റൈനില്‍ കഴിയാം എന്നും കളക്ടര്‍ നിര്‍ദേശിച്ചു.

എന്നാല്‍ ഹോട്ടല്‍ നാണിയില്‍ മുറിവാടക കൂടുതല്‍ ആയത് കൊണ്ട് അതിനും സാധിക്കില്ല എന്നായി പ്രതിഷേധമുയര്‍ത്തി. ഇതോടെ ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാമെന്ന് കളക്ടര്‍ അറിയിച്ചു. മുറിവാടക താമസിക്കുന്നവര്‍ തന്നെ കൊടുക്കണം. എന്നാല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ തുക തന്നെ വാടകയായി വേണ്ടി വരുമെന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ നിലപാട് മയപ്പെടുത്തി. 10 പേര്‍ ഹോട്ടല്‍ നാണിയിലേക്ക് മാറി. 13 പേര്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തന്നെ താമസിക്കാനും തയ്യാറായി.

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്! 6 പേരും പുറത്ത് നിന്നെത്തിയവർ, ഇന്ന് നെഗറ്റീവ് കേസുകളില്ല!സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്! 6 പേരും പുറത്ത് നിന്നെത്തിയവർ, ഇന്ന് നെഗറ്റീവ് കേസുകളില്ല!

കോൺഗ്രസിന്റെ തുറുപ്പ് ചീട്ട് രാഹുൽ ഗാന്ധിയല്ല! മറ്റൊരു നേതാവ്, ബിജെപി ഇന്ന് ഭയക്കേണ്ട ഡെഡ്ലി കോമ്പോകോൺഗ്രസിന്റെ തുറുപ്പ് ചീട്ട് രാഹുൽ ഗാന്ധിയല്ല! മറ്റൊരു നേതാവ്, ബിജെപി ഇന്ന് ഭയക്കേണ്ട ഡെഡ്ലി കോമ്പോ

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, എന്നിട്ടും ആ സ്വർണം തിരികെ നൽകി ബിന്ദു, പത്തരമാറ്റ് തിളക്കംദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, എന്നിട്ടും ആ സ്വർണം തിരികെ നൽകി ബിന്ദു, പത്തരമാറ്റ് തിളക്കം

English summary
Expatriates from Mali Island protested for better quarantine facilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X