India
  • search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനാപുരത്ത് ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി; ഭീകരവാദ ബന്ധമെന്ന് സംശയം

Google Oneindia Malayalam News

കൊല്ലം: പത്തനാപുരത്ത് ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി. വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ മേഖലയില്‍ സ്ഥിരമായി പരിശോധന നടത്താറുണ്ട്. ഈ പരിശോധനയിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്ററേണര്‍ ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്.

ഇവയ്ക്ക് കാലപ്പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ അന്വേഷണത്തിനായി ബോംബ് സ്‌ക്വാഡ് പ്രദേശത്ത് പരിശോധന നടത്തും. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ ക്യാമ്പ് ചെയ്തിരുന്നതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഡിജിപിക്ക് വിവരം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഈ സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കാന്‍ പോകുന്നതെന്നാണ് സൂചന. കണ്ടെത്തിയത് ഉഗ്ര സ്‌ഫോടന വസ്തുക്കളാണെന്ന് പൊലീസ് പറയുന്നു.

യൂട്യൂബിലൂടെ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍, കൃഷ്ണ കുമാറിന്റെയും ബഷീര്‍ ബഷിയുടെയും വരുമാനം, ഒരു മാസത്തെ കണക്ക്യൂട്യൂബിലൂടെ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍, കൃഷ്ണ കുമാറിന്റെയും ബഷീര്‍ ബഷിയുടെയും വരുമാനം, ഒരു മാസത്തെ കണക്ക്

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വസ്തുക്കളാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നാണ് സൂചന. അതുകൊണ്ട് തീവ്രവാദ ബന്ധമുള്‍പ്പടെ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

cmsvideo
    68 year old man died due to side effects of covid vaccinel | Oneindia Malayalam

     ഗുജറാത്ത് കോൺഗ്രസ് ഭരിക്കും? ബിജെപിക്ക് ഞെട്ടൽ, സർക്കാരിനെതിരെ പട്ടേൽ സമുദായം.. പിന്തുണ കോൺഗ്രസിനോ? ഗുജറാത്ത് കോൺഗ്രസ് ഭരിക്കും? ബിജെപിക്ക് ഞെട്ടൽ, സർക്കാരിനെതിരെ പട്ടേൽ സമുദായം.. പിന്തുണ കോൺഗ്രസിനോ?

    English summary
    Explosive bomb cache found in Pathanapuram; Suspicion of terrorist links
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X