മദ്യപനായ മകനെ അച്ഛനമ്മമാര്‍ കൊന്നു
കൊല്ലം: സ്ഥിരം മദ്യപനായ മകനെ അച്ഛനും അമ്മയും ചേര്‍ന്ന് കൊന്നു. രണ്ട് പേരും പോലീസിന്റെ പിടിയിലായി.കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്കടുത്താണ് സംഭവം.
കുന്നത്തൂര്‍ കരിന്തോട്ടുവയിലെ ഷിബു ആണ് കൊല്ലപ്പെട്ടത്. അച്ഛന് ബാബുവിനേയും അമ്മ കുഞ്ഞുമോളേയും കഴിഞ്ഞ ദിവസം കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

ഷിബുവിന്റെ മദ്യപാനം കൊണ്ട് കുടുംബം പൊറുതി മുട്ടി ഇരിക്കുകയായിരുന്നു. ഷിബുവിന്റെ അതിക്രമങ്ങള്‍ സഹിക്കാതെ ഭാര്യ പിണങ്ങിപ്പോയിട്ട് അധിക കാലം ആയിട്ടില്ല. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. രണ്ട് പേരും ഷിബുവിന്റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്.
ഡിസംബര്‍ 4 ന് രാത്രിയില്‍ ആണ് ഷിബു കൊല്ലപ്പെട്ടത്. രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ടാണത്രെ ഷിബു വീട്ടിലെത്തിയത്. കയ്യില്‍ പിന്നേയും മദ്യം കരുതിയിരുന്നു. ഈ മദ്യം അമ്മ തന്നെ ഗ്ലാസ്സില്‍ പകര്‍ന്ന് നല്‍കണം എന്നാവശ്യപ്പെട്ടാണ് പ്രശ്നം തുടങ്ങിയത്.
മദ്യം ഒഴിച്ചു നല്ക്കാന് അമ്മ വിസമ്മതിച്ചതോടെ ഷിബു അക്രമാസക്തനായി. വീടിന് പുറത്തിറങ്ങി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമിച്ചു. ഒരു തരത്തില്‍ വീടിനകത്തേക്ക് പിടിച്ചുകൊണ്ടെങ്കിലും ഷിബു വീണ്ടും അക്രമാസക്തനാവുകയായിരുന്നുവത്രെ. മദ്യക്കുപ്പി പൊട്ടിച്ച് സ്വന്തം തലയില്‍ മുറിവേല്പിച്ച ഷിബുവിനെ അച്ഛന് ബാബു വിലക്കി. ഇതോടെ ബാബുവിന് നേരെയായി ആക്രമണം.
ഒടുവില്‍ നിവൃത്തിയില്ലാതെ മരക്കഷ്ണം കൊണ്ട് ഷിബുവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ബാബു പറഞ്ഞത്. ബോധ രഹിതനായി നിലത്ത് വീണ ഷിബു അല്പസമയത്തിനകം മരിക്കുകയും ചെയ്തു. പിന്നീട് ബാബുവും കുഞ്ഞുമോളും കൂടി മൃതദേഹം റോഡില്‍ തള്ളുകയായിരുന്നു.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications