കുടുംബ വഴക്ക് ഒത്തു തീര്‍പ്പായി: പീഡനത്തിന് പിതാവ് അറസ്റ്റില്‍
കൊല്ലം: കുടുംബ വഴക്കു ഒത്തു തീര്‍പ്പാക്കാന്‍ എത്തിയ പിതാവ് മകളുടെ പരാതിയില്‍ അറസ്റ്റിലായി. കൊല്ലത്താണ് സംഭവം. അഞ്ചാലമൂട് കണ്ടച്ചിറ സ്വദേശിയായ മധുവാണ് മകളുടെ പരാതിയെ തുടര്‍ന്ന് പീഡന കേസില്‍ അറസ്റ്റിലായത്.
കുടുംബ വഴക്കിനെ തുടര്‍ മധുവിനെതിരെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് ദമ്പതികളെ സ്റ്റേഷനില്‍ വിളിപ്പിക്കുകയും പ്രശ്‌ന ഒത്തു തീര്‍പ്പാക്കുകയും ചെയ്തു.

ഒരുമിച്ച് ജീവിക്കാന്‍ നിര്‍ദ്ദേശിച്ച് ഇരുവരോടും വീട്ടിലേക്ക് പോകാന്‍ പറഞ്ഞു. എന്നാല്‍ കൂടെ വന്ന പതിനാലുകാരി പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വനിതാ പൊലീസ് കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡനകഥ പറഞ്ഞത്.
പിതാവ് തന്നെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് 49കാരനയ മധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിലാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മരം കയറ്റതൊഴിലാളിയാണ് മധു.












Click it and Unblock the Notifications