കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, കൊല്ലത്ത് പിഴ ചുമത്തിയത് 45 സ്ഥാപനങ്ങൾക്ക്
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 45 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്.പുരം, നീണ്ടകര, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 22 കേസുകളില്‍ പിഴയീടാക്കി. 88 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, കരീപ്ര, കുളക്കട, കുമ്മിള്‍, മേലില, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, ഉമ്മന്നൂര്‍, വെളിയം, വെട്ടിക്കവല, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 കേസുകള്‍ക്ക് പിഴ ചുമത്തി 88 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പങ്കെടുത്തു.

കൊല്ലം കോര്‍പ്പറേഷന്‍, പെരിനാട്, കല്ലുവാതുക്കല്‍, കുണ്ടറ, കിഴക്കേ കല്ലട എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാലു സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി. 47 കേസുകള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂരിലെ വിവിധ മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകള്‍ക്ക് പിഴയീടാക്കി. 20 എണ്ണത്തിന് താക്കീത് നല്‍കി.
Recommended Video
പുനലൂര്‍, കരവാളൂര്‍, ആയിരനല്ലൂര്‍, ഏരൂര്‍, അഞ്ചല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ.എസ്.നസിയ നേതൃത്വം നല്‍കി. പത്തനാപുരത്ത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ എന്‍.ബിജുവിന്റെ നേതൃത്വത്തില്‍ കുന്നിക്കോട്, വിളക്കുടി, ആവണീശ്വരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.












Click it and Unblock the Notifications