കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, ആകെ 40 പേർ ചികിത്സയിൽ!

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊല്ലത്ത് നിലവില്‍ 40 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ച 5 പേരിൽ ഒരാൾ തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് സ്വദേശിയായ 40 വയസുള്ള യുവാവാണ്. മെയ് 29 ന് ഐ എക്‌സ്-1538 നമ്പര്‍ ഫ്‌ളൈറ്റില്‍ അബുദാബിയില്‍ നിന്നുമാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. അവിടെ നിന്നും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസില്‍ കൊല്ലത്ത് എത്തിച്ചു.

തുടർന്നാണ് ഇദ്ദേഹത്തെ കുളത്തൂപ്പുഴയിലെ സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ 30ാം തിയ്യതി പുനലൂര്‍ താലൂക്കാശുപത്രിയിൽ വെച്ച് ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഫലം പോസിറ്റീവ് ആയതിന് പിന്നാലെ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

covid

ഇട്ടിവ മഞ്ഞപ്പാറ സ്വദേശിയായ 39 വയസുള്ള യുവതിയ്ക്കും 41 വയസുള്ള അഞ്ചല്‍ സ്വദേശിയായ യുവതിയ്ക്കും കുന്നിക്കോട് മേലില സ്വദേശിയായ 45 വയസുള്ള യുവതിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും മെയ് 26ന് കുവൈറ്റില്‍ നിന്നും ജെ9-1405 ഫ്‌ളൈറ്റില്‍ കൊച്ചിയിലെത്തിയവരാണ്. തുടര്‍ന്ന് ഓച്ചിറയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി ഇവരുടെ സാമ്പിള്‍ എടുത്തു പരിശോധിച്ചു. ഇന്നലെ പോസിറ്റീവായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തൃക്കരുവ പ്രാക്കുളം സ്വദേശിയായ 51 കാരനാണ് കൊവിഡ് ഇന്ന് സ്ഥിരീകരിക്കപ്പെട്ട അഞ്ചാമൻ. ഇദ്ദേഹം മെയ് 28 ന് ബഹറൈനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചിയിലെത്തി. സ്‌പെഷ്യല്‍ കെ എസ് ആര്‍ ടി സി സര്‍വീസില്‍ കൊല്ലത്ത് എത്തിയ ഇദ്ദേഹം മറ്റു രോഗങ്ങളുടെ ചികിത്സയിലായിരുന്നു. ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് ശേഷം
വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് കൂടുന്ന സാഹചര്യത്തിൽ സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അഭ്യർത്ഥിച്ചു.
പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം. കോവിഡ് നിയന്ത്രണത്തിന് മാസ്‌കും സാനിറ്റൈസറും ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണമെന്നും കളക്ടർ വ്യക്തമാക്കി.

അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!

പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!

English summary
Five more Covid 19 positive cases confirmed in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X