Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇന്ന് നാല് പേർക്ക് കൂടി കൊവിഡ്, നാല് പേരും പുറത്ത് നിന്ന് വന്നവർ, 4 പേർക്ക് രോഗമുക്തി

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 4 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 4 പേരും വിദേശത്ത് നിന്നെത്തിയവര്‍ ആണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് രോഗമുക്തി നേടിയവര്‍ 4 പേരാണ്. ഇതോടെ കൊല്ലത്ത് കൊവിഡ് രോഗികളുടെ എണ്ണം 89 ആയി. ഇന്ന് 11 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13536 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. 106 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 13430 പേരാണ് വീടുകളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ: കടയ്ക്കല്‍ സ്വദേശിയായ 49 വയസ്സുള്ള പുരുഷന്‍ മെയ് 31 ന് അബുദാബി-തിരുവനന്തപുരം IX 1538 നമ്പര്‍ ഫ്ലൈറ്റിലെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

covid

കടയ്ക്കല്‍ സ്വദേശിനിയായ 42 വയസ്സുള്ള സ്ത്രീ മെയ് 31 ന് അബുദാബി-തിരുവനന്തപുരം IX 1538 നമ്പര്‍ ഫ്ലൈറ്റിലെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കല്‍ സ്വദേശിയായ 63 വയസ്സുള്ള പുരുഷന്‍.ജൂണ്‍ 3 ന് ദുബായില്‍ നിന്നും ദുബായ്-തിരുവനന്തപുരം എയര്‍ ഇന്ത്യ IX 1540 നമ്പര്‍ ഫ്ലൈറ്റിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരവൂര്‍ സ്വദേശിയായ 56 വയസ്സുള്ള പുരുഷന്‍. മേയ് 29ന് അബുദാബി-തിരുവനന്തപുരം IX 1538 ഫ്ലൈറ്റിലാണ് എത്തിയത്. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Ajmal, [10.06.20 19:54]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+