പ്രായമായവർക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടിംഗ് അവബോധം നല്‍കും: കൊല്ലം ജില്ലാ കലക്ടര്‍
കൊല്ലം: ഭിന്നശേഷിയില്‍പ്പെട്ടവര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വോട്ടിടല്‍ സംബന്ധിച്ച് ഇനി ആശങ്ക വേണ്ട. ഇവര്‍ക്കെല്ലാം പ്രക്രിയ സംബന്ധിച്ചുള്ള അവബോധം പകരുന്നതിന് സംവിധാനം സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ വരണാധികാരികള്‍ മുഖേനയാണ് നല്‍കുക. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ കലക്ടര്‍ വിശദമാക്കി.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സ്ഥലപരിമിതികളുള്ള പോളിംഗ് സ്റ്റേഷനുകളില്‍ സാമൂഹിക അകലം ഉറപ്പു വരുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാനും നിര്‍ദ്ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന പട്ടിക അടിസ്ഥാനമാക്കി കോവിഡ് പോസിറ്റീവായ വോട്ടര്‍മാര്‍ക്കുള്ള ഫോം 12എ യുടെ വിതരണം ഇന്ന് ആരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം അലക്‌സ് പി. തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപന മേധാവികളും അവരവരുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. ചില സ്ഥാപനങ്ങളില്‍ നിന്നുള്ള പട്ടികയില്‍ വീഴ്ച കണ്ടത്തിയിട്ടുണ്ട്. ഹയര്‍ സെക്കന്ററി/സ്‌കൂള്‍ അധ്യാപകരുടെ പ്രത്യേകം പട്ടിക നല്‍കണമെന്നിരിക്കെ ഒരു വിഭാഗത്തിന്റേത് മാത്രമായി നല്‍കുന്നത് അംഗീകരിക്കില്ല. ഇതു ഗൗരവമായി തന്നെയാണ് കാണുന്നത്. പട്ടിക നല്‍കാനുള്ളവര്‍ അത് കുറ്റമറ്റ രീതിയില്‍ തയ്യാറാക്കി ഇലക്ട്രല്‍ രജിസ് ട്രേഷന്‍ ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍ക്ക് കൈമാറണം.












Click it and Unblock the Notifications