അമൃതാനന്ദമയി ആശ്രമത്തില്‍ വിദേശ വനിത തൂങ്ങി മരിച്ച നിലയില്‍; പോലീസ് അന്വേഷണം
കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മഠത്തിലെ അന്തേവാസിയായ ഫിന്‍ലന്റ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോയാണ് മരിച്ചത്. 52 വയസായിരുന്നു. മഠത്തിന്റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോണിപ്പടിയുടെ കൈവരിയില്‍ തൂങ്ങിയ നിലയിലായിരുന്നു. മഠത്തിലുള്ളവര്‍ ഉടനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചു മരണം സ്ഥിരീകരിച്ചുവെന്ന് അധികൃതര്‍ പറയുന്നു.

എന്താണ് മരണ കാരണം എന്ന് വ്യക്തമല്ല. പോലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് കാര്‍വോയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഏറെ കാലമായി മഠത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു കാര്‍വോ എന്ന് പോലീസിന് വിവരം ലഭിച്ചു. മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതിന് മരുന്ന് കഴിച്ചിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. 2019 ഡിസംബര്‍ മുതല്‍ ഇവര്‍ മഠത്തില്‍ വരാറുണ്ടത്രെ.












Click it and Unblock the Notifications