പിടികൊടുക്കാതെ കൊല്ലത്തെ കരടി, ദിവസങ്ങളായി നിർത്താതെ തിരച്ചിൽ, കാട് കയറിയെന്ന് വനംവകുപ്പ്
പാരിപ്പള്ളി: ദിവസങ്ങളായി പാരിപ്പളളി അടക്കമുളള കൊല്ലം ജില്ലക്കാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് ഒരു കരടി. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും ഫയര്‍ഫോഴ്സും അടക്കമുളളവര്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായിട്ടില്ല. ചാത്തന്നൂരിലും കടയ്ക്കലും അരിപ്പയിലും കരടിയെ കണ്ടതായി വിവരമുണ്ട്. ഇത് ഒരേ കരടിയാണ് എന്നാണ് വനംവകുപ്പ് കരുതുന്നത്.
ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, ഇളമ്പ്രക്കോട്, പളളിക്കല്‍, വേളമാന്നൂര്‍, മീനമ്പലം അടക്കമുളള പ്രദേശങ്ങളില്‍ കരടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കരടിയെ വീഴ്ത്താന്‍ കൂടുകള്‍ സ്ഥാപിച്ചിട്ടും രക്ഷയില്ല. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രദേശത്ത് കരടി ഇറങ്ങിയതായുളള വിവരങ്ങള്‍ പുറത്ത് വന്നത്. അരിപ്പയില്‍ ആയിരുന്നു ആദ്യത്തെ സാന്നിധ്യം. അരിപ്പ സ്വദേശിയുടെ വളപ്പില്‍ സ്ഥാപിച്ച തേന്‍ കൂടുകള്‍ നശിപ്പിക്കപ്പെട്ടതോടെയാണ് കരടിയുടെ സാന്നിധ്യം സംശയിച്ചത്.

രണ്ട് ദിവസം ഈ പ്രദേശത്ത് നാട്ടുകാര്‍ കരടിയെ കണ്ടു. തുടര്‍ന്ന് വനംവകുപ്പ് രംഗത്ത് ഇറങ്ങി. കരടിയെ ഓടിച്ച് വനപ്രദേശത്തേക്ക് വിട്ടു. എന്നാല്‍ പിന്നീടുളള ദിവസങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍ കരടിയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. തുടര്‍ന്ന് കൂട് സ്ഥാപിച്ചെങ്കിലും കരടി പിടി തന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ചാത്തന്നൂരിലും കരടിയെ കണ്ടു. അവിടെയും കരടിയെ തൊടാന്‍ വനംവകുപ്പിന് സാധിച്ചില്ല.
കരടി കാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ടെന്ന് വനംവകുപ്പ് പറയുന്നു. എന്നാല്‍ അത് ശരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് പട്രോളിംഗ് തുടരാന്‍ ആണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് റോഡുകളും മറ്റും വിജനമായ സാഹചര്യത്തില്‍ ആയിരിക്കാം കരടി നാട്ടിലേക്ക് ഇറങ്ങിയത് എന്നാണ് വനംവകുപ്പ് കരുതുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications