കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവോത്ഥാനത്തിന്റെ കഥ പറഞ്ഞ് പികെ ഗുരുദാസന്‍; മാറ്റത്തിന്റെ വഴികളറിഞ്ഞ് പുതു തലമുറ

  • By Desk
Google Oneindia Malayalam News

കൊല്ലം: അനാചാരങ്ങളുടെ നാളുകളില്‍ നിന്ന് നവോത്ഥാനത്തിന്റെ പടവുകളേറി കേരളം നടത്തിയ മുന്നേറ്റത്തെക്കുറിച്ച് മുന്‍ മന്ത്രി പികെ ഗുരുദാസന്‍ വിവരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ മുഖത്ത് ആകാംക്ഷയുടെ തിളക്കം. സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവുകളും അനുഭവങ്ങളും വേദിയില്‍ സജ്ജീകരിച്ചിരുന്ന നവോത്ഥാന ചരിത്രപ്രദര്‍ശനത്തിന്റെ തുടര്‍ച്ചയായി.

<strong>നിലയ്ക്കലില്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്; ഇക്കുറി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തിയാണ് തീര്‍ഥാടനം നടക്കുന്നത്</strong>നിലയ്ക്കലില്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്; ഇക്കുറി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തിയാണ് തീര്‍ഥാടനം നടക്കുന്നത്

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം ജവഹര്‍ ബാലഭവനില്‍ നടന്ന നവോത്ഥാന ക്വിസ് മത്സരത്തിനു മുന്നോടിയായാണ് ഗുരുദാസന്‍ കുട്ടികളുമായി സംവദിച്ചത്. അനാചാരങ്ങളോട് പൊരുതിയ പൂര്‍വ്വികരുടെ ആധ്വാനഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്യങ്ങളെന്നും അവ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

PK Gurudasan

ചടങ്ങില്‍ അഡ്വ. കെ.പി. സജിനാഥ് അധ്യക്ഷനായി. വി.പി. ജയപ്രകാശ് മേനോന്‍, വി. വിജയകുമാര്‍, രാധാകൃഷ്ണന്‍ ചെറിയേല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Former minister PK Gurudasan's chat with students about renaissance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X