Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ദുരന്തം, 4 പേർ മരിച്ചു, വിഷവാതകം ശ്വസിച്ചത് കാരണമെന്ന് സൂചന

കൊല്ലം: കൊല്ലം പെരുമ്പുഴ കോവില്‍മുക്കില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ദുരന്തം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. കിണര്‍ വൃത്തിയാക്കുന്നതിന് വേണ്ടി ഇറങ്ങിയ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ശിവപ്രസാദ്, രാജന്‍, മനോജ്, സോമരാജന്‍ എന്നിവര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

നല്ല ആഴമുളള കിണര്‍ ശുചിയാക്കുന്നതിന് വേണ്ടി ആദ്യം രണ്ട് പേരാണ് ഇറങ്ങിയത്. അപ്പോള്‍ തന്നെ ഇരുവര്‍ക്കും ശ്വാസതടസ്സം അടക്കമുളള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ മറ്റ് രണ്ട് പേരും ഇറങ്ങിയതായിരുന്നു. 80 അടിയോളം താഴ്ച ഉളളതായിരുന്നു ഈ കിണര്‍. വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

11

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

    കിണറില്‍ ഇറങ്ങിയ നാല് പേരില്‍ നിന്നും അനക്കമൊന്നും ഇല്ലാതെ വന്നതോടെ പ്രദേശവാസികളായ ചിലര്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തി. നാല് പേരെയും ജീവനോടെ തന്നെ പുറത്തേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മൂന്ന് പേര്‍ മരണപ്പെട്ടു. ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരണപ്പെട്ടത്. അതിനിടെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ വാത്മീകി നാഥ് എന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

    എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+